കോട്ടയം മെഡിക്കൽ കോളേജ് അപകടം ; ഒരു മരണം
Latest News Updates
കോട്ടയം മെഡിക്കൽ കോളേജിൽ പഴയ 14 മത്തെ ഓർത്തോ വാർഡിൻ്റെ ബാത്ത്റൂം ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണപ്പെട്ടു.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് ബിന്ദു മരിച്ചത്. പുറത്തെടുത്തപ്പോൾ ബിന്ദുവിന് ബോധമില്ലായിരുന്നു. തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. മരണം സംഭവിച്ചത് രണ്ടര മണിക്കൂർ കുടുങ്ങിക്കിടന്നതിനെ തുടർന്ന്. രക്ഷാപ്രവർത്തനം വൈകി. സുരക്ഷാ വീഴ്ച.