സർക്കാർ മാവേലി കൊട്ടാരക്കരയിലെ ജനങ്ങളുടേയും ജീവനക്കാരുടേയും ആവേശമാണ്. ഇക്കൊല്ലവും അത് തുടർന്നു വരുന്നു.

കൊട്ടാരക്കര : ഇരുപത്തഞ്ചു വർഷമായി കൊട്ടാരക്കരയിൽ സർക്കാർ മാവേലിയെ കാണാം. വെറും മാവേലിയല്ല. സർക്കാർ മാവേലി എന്നറിയപ്പെടാൻ തുടങ്ങിയിട്ട് 22 വർഷമായി. ജീവനക്കാർ തന്നെ ഇട്ട പേരല്ല.

ജനങ്ങൾ ഇട്ട പേരാണ് സർക്കാർ മാവേലി. മാവേലി ഇപ്പോൾ കൊട്ടാരക്കര താലൂക്ക് ആഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ കൂടിയാണ്. സംഘടന പ്രവർത്തനത്തിലും ജോലിയിലും കലാ സാംസ്കാരിക രംഗത്തും നിറ സാന്നിധ്യമാണ് സർക്കാർ മാവേലി എന്ന സതീഷ് കെ ഡാനിയൽ.ചെറുപ്പകാലത്ത് നാടക നടനായി പ്രവർത്തിച്ചിട്ടുണ്ട്. പ്രൊഫഷണൽ നാടക നടൻ കൂടിയാണ്. സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റായി പ്രവർത്തിക്കുന്നു.

സിവിൽ സ്റ്റേഷനിലും കൊട്ടാര ക്കര പട്ടണത്തിലും പതിവുപോ ലെ സതീഷ് മാവേലി സന്ദർശനം, സിവിൽ സ്റ്റേഷനി ലെ എല്ലാ ഓഫീസുകളിലും കയ റിയിറങ്ങി ജീവനക്കാർക്ക് ആശംസയേകി. തുടർന്ന് ഓലക്കുടയും ചൂടി ബൈക്കിൽ നഗരസന്ദർശനത്തിനിറങ്ങി.കടകളിൽ ഇരുന്നവർ ദാ സർക്കാർ മാവേലി നഗരം ചുറ്റാനിറങ്ങിയെന്നും പറയാൻ തുടങ്ങി. മാവേലിയെ കാണാൻ റോഡിനിരുവശങ്ങളിലും ആളുകൾ നോക്കി നിന്നു.