മലപ്പുറം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൽ ടെം വ്യവസ്ഥ നടപ്പാക്കും. തുടർച്ചയായി മൂന്നുപ്രാവശ്യം എം എൽ എ മാരായവർ ഒഴിവാകും. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിക്കും എം.കെ മുനീറിനും ഇളവ് അനുവദിക്കും. യൂഡിഎഫ് ൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും. പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം പ്രത്യേകിച്ചും യുവാക്കൾക്ക് നൽകാനാണ് തീരുമാനം. പഴയ ഉപമുഖ്യമന്ത്രി സ്ഥാനം തിരിച്ചു പിടിക്കാനും ലീഗ് രംഗത്ത് വരും.കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ യൂഡി എഫ് ന് ഭരണം ഉറപ്പായും കിട്ടുമെന്ന ധാരണ നേതാക്കൾക്ക് ഉണ്ട്. ചരട് വലികളും അധികാര തർക്കങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും പാണക്കാട് പറയുന്ന തീരുമാനം അന്തിമമായ തിന്നാൽ അവിടുത്തെ അംഗീകാരം നേടുന്നവരാകും നേതാവാക്കുക. ഇപ്പോൾ കുഞ്ഞാലിക്കുട്ടി മാത്രമാണ് പാണക്കാട് കുടുംബത്തിലെ വിശ്വസ്തൻ. മറ്റൊരു നേതാവ് ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല എന്നതും പി.കെ കുഞ്ഞാലിക്കുട്ടിക്ക് ആശ്വാസം. എന്നാൽ ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് മുസ്ലീം ലീഗിൻ്റെ ശക്തിക്ക് കോട്ടം വരുത്താതെ തന്നെ മുന്നോട്ടു പോകാൻ മുസ്ലിം ലീഗിനാകും.
മുസ്ലീം ലീഗിൽ ടേം വ്യവസ്ഥ നടപ്പിലാക്കും. കെ.പി എ മജീദ്, മഞ്ഞളാംകുഴി അലി , പി.കെ ബഷീർ പുറത്ത് കുഞ്ഞാലിക്കുട്ടിക്കും എം കെ മുനീറിനും ഇളവ്.
