ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി.ജി ആര്‍ അനിൽ,

തിരുവനന്തപുരം: ഓണത്തിന് കേന്ദ്രസഹായമില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി. നെല്ല് സംഭരണത്തിൽ കേന്ദ്രം തരാനുള്ളത് 1109 കോടി. കേന്ദ്രം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല.

സഹായമില്ലെങ്കിലും കേരളത്തിൽ ഓണം ആഘോഷിക്കാൻ ജനങ്ങളെ സഹായിക്കും. ഓണക്കാലത്ത് കുറഞ്ഞ നിരക്കിൽ അരി സപ്ലൈകോ വഴിവിതരണം ചെയ്യും. അരി വില കുറയ്ക്കാൻ നിർദ്ദേശം നൽകി. കുറയുന്നത് സപ്ലൈകോയിലെ പച്ചരിയുടെയും കെ റൈസിന്റെയും വില. സർക്കാർ ശേഖരത്തിൽ ചുരുങ്ങിയ അളവിലെ വെളിച്ചെണ്ണ മാത്രം.പൊതു വിപണിയിലെ വെളിച്ചെണ്ണ വിലവർദ്ധനവിൽ സർക്കാർ ഇടപെടലിന് പരിമിതിയുണ്ട്. ഓണത്തിന് വെളിച്ചെണ്ണ കൂടുതൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. PRS വായ്പ എടുത്ത കർഷകർക്ക് സിബിൽ സ്കോർ കുറയില്ല. വേറെ വായ്പകളാണ് കർഷകനെ സിവിൽ കുറയാൻ കാരണമെന്നും മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *