തിരുവനന്തപുരം:ഒരു വകുപ്പിൻ്റെ മന്ത്രി മാത്രം വിചാരിച്ചാൽ എല്ലാം ശരിയാകും എന്ന് കരുതിയിട്ട് കാര്യമില്ല. മന്ത്രിയുടെ ആഫീസിൽ മൂന്നു ഡെസനോളം സ്റ്റാഫ് ഉണ്ടെന്നതും ഓർക്കണം. മന്ത്രിയെ സഹായിക്കാനാണ് ഇവരൊക്കെ ഇരിക്കുന്നത്. എന്നാൽ അവരുടെ ഭാഗത്തെ വീഴ്ചയാണ് മന്ത്രി ഇപ്പോൾ അനുഭവിക്കുന്നത്. ഒന്നുകിൽ മന്ത്രി പറഞ്ഞാൽ സ്റ്റാഫ് അനുസരിക്കുന്നില്ല എങ്കിൽ ഇവരെയൊക്കെ മാറ്റി പുതിയവരെ പ്രതിഷ്ഠിക്കണം. എല്ലാം മന്ത്രിയുടെ വീഴ്ചയായി കണ്ട് മന്ത്രിയെ കുറ്റപ്പെടുത്തരുത്. പേഴ്സണൽ സ്റ്റാഫും അധികാര വർഗ്ഗവും പറയുന്നത് കേൾക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം
ഒരു മന്ത്രിയെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?
