തിരുവനന്തപുരം: ഇന്നലെ ഉച്ചയ്ക്ക് 1.30 ന് ആശുപത്രി അധികാരികളുടെ മെഡിക്കൽ ബുള്ളറ്റിനിൽ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ്. അതിനു ശേഷമാണ് മകൻ്റെ എഫ്ബി പോസ്റ്റിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന കണ്ടെത്തൽ. അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം
അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റികാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.