കേരള നേഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ആരോപണം. ബാലറ്റുകൾ പരിശോധിക്കണമെന്ന് സ്ഥാനാർത്ഥികൾ.

തിരുവനന്തപുരം: കേരള നേഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് സ്ഥാനാർത്ഥികൾ തന്നെ ആരോപണവുമായി രംഗത്ത്. പോൾ ചെയ്ത ബാലറ്റുകൾ പരിശോധിക്കണമെന്നും ഇലക്ഷൻ വീണ്ടും നടത്തണമെന്നുമാണ് അവർ അരോപണമായി പറയുന്നത്. ഭരണാനുകൂല സംഘടനയിൽപ്പെട്ട ചിലർ ഇലക്ഷൻ കാര്യങ്ങളിൽ ഇടപെടൽ നടത്തിയതായും. ഇലക്ഷനിൽ മൽസരിച്ച മറ്റ് സ്ഥാനാർത്ഥികളെ തടഞ്ഞുച്ചതായുംഅധിക്ഷേപിച്ചതായും  ആരോപണം. തികച്ചും നികൃഷ്ടമായ  സമീപനമാണ് ഇവർ കാട്ടിയതെന്നും  ഇലക്ഷൻ നടപടികൾ പലപ്രാവശ്യം നിർത്തിവയ്ക്കുകയും വോട്ടെണ്ണൽ പോലും മണിക്കൂറുകൾ നിർത്തിവയ്ക്കുകയും ചെയ്തതായുംഅവർ പറഞ്ഞു. ഭരണാനുകൂല സംഘടനയുടെ പ്രധാന നേതാവ് നോക്കി നിൽക്കെയാണ് സ്ത്രീകൾ തന്നെ ഞങ്ങളെ വളഞ്ഞു വച്ച് ആക്രമിച്ചതെന്നും സ്ഥലത്തുള്ള പോലീസിനോട് പരാതിപ്പെട്ടിട്ട് ഒരു പരിഹാരം ഉണ്ടായില്ലെന്നും പറയുന്നു. ഇലക്ഷൻ പ്രക്രിയ സുതാര്യമല്ലാത്ത സാഹചര്യത്തിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് കേരള ഗവ. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സസ് ആൻ്റ് സൂപ്പർവൈസേഴ്സ് യൂണിയൻ നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *