തന്റെ പത്തു മക്കളിൽ എ ട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി.ഇന്ന് അധ്യാപക ദിനം

ഭരണിക്കാവ്:ശാസ്താംകോട്ട ഫ്രാൻസിസ് വില്ലയിൽ പരേതനായ ബെർണാഡിന്റെ സഹധർമിണിയാണ് ബിയാമ്മ മെറാർഡ് എന്ന ടീച്ചറമ്മ. ബിയാമ്മയുടെ പത്തു മക്കളിൽ എട്ടുമക്കളെയും ബിയാമ്മ അധ്യാപകരാക്കി. മക്കളിൽ ജോണിയും ക്രിസ്റ്റിയും ഒഴികെ, ആഗ്നസ്, അനിത, ആനന്ദ്, അമല, അനില, അജിത, അമ്പിളി, അജയ് എന്നിവരാണ് ബിയാമ്മയുടെ അധ്യാപകരായ മക്കൾ. നാല് പതിറ്റാണ്ടിലേറെക്കാലം അക്ഷരങ്ങളുടെ ലോകത്ത് അറിവിന്റെ വെ ളിച്ചം പകർന്നു നൽകിയ ഈ അധ്യാപിക ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ സേവന പാതയിൽ സജീവമാണ്.ഇപ്പോൾ ടീച്ചർക്ക് തൊണ്ണൂറു കഴിഞ്ഞു. ചുറുചുറുക്കോടെ മനുഷ്യരുടെ ഇടയിൽ ജാതി മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും സ്നേഹിച്ചും തന്നാൽ കഴിയാവുന്ന സഹായങ്ങൾ ചെയ്തും ഒരു മടുപ്പില്ലാതെ ജീവിക്കുന്നു. സമീപത്തെ പാലിയേറ്റീവ് കെയർ സെൻ്റെറിലെത്തി ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ചും ഉപകാരിയായി മാറുന്നു. പ്രളയകാലത്ത് തൻ്റെ പെൻഷൻ തുകയുടെ പകുതി നൽകി അതിനോട് നീതി പുലർത്തി.സാമ്പ ത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ നൽകാനും ടീച്ചർ സമയം കണ്ടത്തുന്നു. പഴയ വിദ്യാർഥികളുടെ ഓർമകളിൽ ടീച്ചറമ്മ നന്മ മാത്രമാണ്.പ്രായം തളർത്താത്ത ഈടീച്ചറമ്മയ്ക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.വലിയ ശിഷ്യ സമ്പത്ത് സ്വന്തമായിട്ടുള്ളവരാണ് അധ്യാപകർ. മറ്റ് ആരെക്കാളും ശിഷ്യർ എത്ര വലിയവരായാലും പഠിപ്പിച്ച വരെ കാണുമ്പോൾ എല്ലാം മറന്ന് അവർ കുട്ടിയായി മാറും.