തിരുവനന്തപുരം: ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജല അതോറിറ്റി ഡയറക്ടർമാർ. മാസത്തിൽ ഒരിക്കലെങ്കിലും ചേരേണ്ട ഡയറക്ടർ ബോർഡ് യോഗമാണ് ആറുമാസമായിട്ടും ചേരാത്തതെന്നാണ് ആക്ഷേപം. ഇതോടെ ഡയറക്ടർമാർ ജലവിഭവ വകുപ്പ് മന്ത്രിക്കും എം.ഡിക്കും കത്ത് നൽകിയിരിക്കുകയാണ്.സാമ്പത്തിക ഞെരുക്കവും വികസന പദ്ധതികൾ നടപ്പാക്കാനാകാത്തതുമടക്കം ഗൗരവമുള്ള വിവിധ വിഷയങ്ങൾ സ്ഥാപനം നേരിടുമ്പോൾ നിർണായക തീരുമാനമെടുക്കേണ്ടത് ഡയറക്ടർ ബോർഡാണ്. എന്നിട്ടും ആറുമാസമായി ബോർഡ് ചേരാത്തതിന്റെ കാരണം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയാറല്ലെന്ന് ഡയറക്ടർമാർ പറയുന്നു.തദ്ദേശ സ്ഥാപനങ്ങളിലെ പൊതുടാപ്പുകളിൽ ജലം വിതരണം ചെയ്തതിന് അനുവദിച്ച തുകയും ജല അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് നൽകാതെ ധനവകുപ്പ് വകമാറ്റിയിരുന്നു. ഡയറക്ടർ ബോർഡ് ചേരാത്തതിനാൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത് കർശന ഇടപെടൽ നടത്താനാവുന്നില്ല. ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്ത് പാസാക്കേണ്ട പ്രധാന വിഷയങ്ങൾ പോലും ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ തീരുമാനിക്കുകയാണ്. പല തീരുമാനങ്ങളും സുതാര്യമല്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ആറുമാസമായിട്ടും ഡയറക്ടർ ബോർഡ് യോഗം ചേരാത്തതിനെതിരെ പ്രതിഷേധവുമായി ജല അതോറിറ്റി ഡയറക്ടർമാർ.
