ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി ആഘോഷവും സംസ്ഥാന ലീ ഡേഴ്സ് ക്യാമ്പും ഇന്ന്

പാലക്കാട്: ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സുവർണ ജൂബിലി ആഘോഷവും സംസ്ഥാന ലീ ഡേഴ്സ് ക്യാമ്പും ഇന്ന് നടക്കും. മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂ ണിറ്റി ഹാളിൽ എഐടിയുസി ദേശീയ വർക്കിങ് പ്രസിഡൻ്റ് കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജലജീവൻ മിഷൻ ചട്ട ങ്ങൾ പ്രകാരം പദ്ധതി നടത്തി പ്പിന്റെ 50% തുക കേന്ദ്ര സർക്കാ രും 25 % തുക സംസ്ഥാന സർ ക്കാരും 15 % തുക തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും 10% ഉപ ഭോക്തൃവിഹിതവുമാണ്. കേരള വാട്ടർ അതോറിട്ടിയാകട്ടെ പദ്ധ തി നടത്തിപ്പ് മാത്രമാണ് ചെയ്യുക. എന്നാൽ കേന്ദ്ര-സം

സ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഹിക്കേണ്ട ബാധ്യത കേരള വാട്ടർ അതോറിട്ടിയുടെ ചുമലി ലാക്കുന്ന ഉത്തരവ് അംഗീകരി ക്കാവില്ലെന്നും ഇത് പുനഃപരി ശോധിക്കണമെന്നും യൂണിയൻ വർക്കിങ് പ്രസിഡന്റുമാരായ എം എം ജോർജ്, കെ എം അനീഷ് പ്രദീപ്, ജനറൽ സെക്ര ട്ടറി എസ് ഹസൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവ ശ്യപ്പെട്ടു. സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് യോജിച്ച പ്രക്ഷോഭത്തി ന് രൂപം നൽകുമെന്ന് സംഘാ ടക സമിതി ചെയർമാൻ പി ശി വദാസൻ, പ്രസിഡന്റ് എം രാ ധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി യൂസഫ് എന്നിവർ വ്യക്തമാക്കി.