ലോകത്തിന്റെ കണ്ണിലേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ആദരവിന് പാത്രമായ പ്രതിഭാശാലിയാണ്. അങ്ങനെയുള്ള ഒരാളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കപ്പെടാത്ത നിലപാടാണ് സിനിമാ കോണ്‍ക്ലേവിലും തുടര്‍ന്നുള്ള ചര്‍ച്ചകളിലും അദ്ദേഹം കൈക്കൊണ്ടത് .പണക്കൊഴുപ്പും പുരുഷാധിപത്യവും പിടി മുറുക്കിയ ചലച്ചിത്ര മേഖലയില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കും ഇടം കണ്ടെത്താനുള്ള നയത്തിന്റെ ഭാഗമായാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത് . അതിനൊപ്പം നില്‍ക്കാനുള്ള ചരിത്രബോധവും ഹൃദയ വിശാലതയുമാണ് അടൂരിനെപ്പോലുള്ളവരില്‍ നിന്നും കേരളം പ്രതീക്ഷിക്കുന്നത്. ദളിതരും സ്ത്രീകളും പുതിയ അവകാശ ബോധവുമായി മുന്നോട്ടു വരുമ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ടവരാണ് അടൂരിനെപ്പോലുള്ള കലാകാരന്മാര്‍. അത് എന്തു കാരണത്താലായാലും അദ്ദേഹം വിസ്മരിക്കാന്‍ പാടില്ലായിരുന്നു .അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ കൊണ്ട് മുറിവേറ്റവരോട് ഖേദം പ്രകടിപ്പിക്കാനുള്ള ഹൃദയ വിശാലത പുതിയകാലത്തെയും പുതിയ മനുഷ്യരേയും തിരിച്ചറിയാന്‍ കെല്‍പ്പുള്ള അടൂര്‍ തയ്യാറാകണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതീക്ഷിക്കുന്നു
“സി.പി ഐ നേതാവ് അടൂർ ഗോപാലകൃഷ്ണൻ്റെ നിലപാടിനെ വിമർശിച്ചു.”
