വയോധികനായ ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി അറസ്റ്റിൽ

കൊട്ടിയം:മോട്ടോർ സൈക്കിളിന് സൈഡ് നൽകാത്തതിന്റെ വിരോധത്താൽ ഓട്ടോറിക്ഷ തടഞ്ഞ് നിർത്തി വയോധികനായ ഡ്രൈവറെ മർദ്ദിച്ച് അവശനാക്കിയ പ്രതി പോലീസിന്റെ പിടിയിലായി. ആദിച്ചനല്ലൂർ വില്ലേജിൽ തഴുത്തല ചേരിയിൽ ചിറക്കര പുത്തൻ വീട്ടിൽ രഘുനാഥൻ മകൻ അരുൺ(38) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 29.07.2025 രാത്രി പത്തരയോടെ കൊട്ടിയം ജംഗ്ഷന് സമീപത്ത് വച്ചാണ് സംഭവം. പ്രാരംഭ ഘട്ടത്തിൽ പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്ന കേസിൽ പലയിടങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നിരവധി ഇരുചക്രവാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും നിരീക്ഷിച്ചും ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന്റെ നിർദ്ദേശപ്രകാരം കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപ്.പി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിതിൻ നളൻ, പ്രമോദ് കുമാർ, സി.പി.ഒ റഫീക്ക് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യ്ത്. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.