കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി സക്കീർ ഹുസൈൻ അറസ്റ്റിൽ.

കൊല്ലം;  കൊല്ലം സിറ്റിയിൽ 107 ഗ്രാം പിടികൂടിയ കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. വിപണിയിൽ അഞ്ചര ലക്ഷം രൂപ വിലവരുന്ന 107 ഗ്രാം എം ഡി എം എ പിടികൂടിയ കേസിൽ രണ്ടാം പ്രതിയെ ബാംഗ്ലൂരിൽ നിന്നും കൊല്ലം ഈസ്ട് പോലീസ് പിടികൂടി. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉദയതാര നഗർ 98 സാബു നിവാസിൽ ബദറുദ്ദീൻ മകൻ 33 വയസ്സുള്ള സക്കീർ ഹുസൈൻ ആണ് ബാംഗ്ലൂരിലെ സൈബർസിറ്റി എന്ന സ്ഥലത്ത് ഉള്ള രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് പിടിയിലായത്. 09.08.2025 തീയതിയാണ് കൊല്ലം തട്ടാമല പോസ്റ് ഓഫീസ് പരിധിയിൽ വടക്കേ അറ്റത്ത് വടക്കതിൽ വീട്ടിൽ ഷാജഹാൻ മകൻ 32 വയസ്സുള്ള അജിംക്ഷയെ മലദ്വാരത്തിൽ കടത്തിക്കൊണ്ടു വന്ന എം ഡി എം എയുമായി സിറ്റി പോലീസ് പിടികൂടിയത്. രണ്ട് ഗർഭ നിരോധന ഉറകളിലായി പ്രത്യേകം പ്രത്യേകം പാക്കറ്റുകളിൽ ആയാണ് എം ഡി എം എ പാക് ചെയ്തിരുന്നത്. ഒന്നാമത്തെ പായ്ക്കറ്റിൽ 62 ഗ്രാമും രണ്ടാമത്തെ പായ്ക്കറ്റിൽ 55 ഗ്രാമും സെല്ലോ ഫൈൻ ടേപ്പ് കൊണ്ട് പൊതിഞ്ഞ് ഗർഭ നിരോധന ഉറക്കുള്ളിൽ ആക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഈ ശൈലി അജിംക്ഷാക്ക് പറഞ്ഞു കൊടുത്തതും സഹായിച്ചതും സക്കീർ ഹുസൈൻ ആണെന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ പോലിസിന് മനസിലായി. കൂടാതെ എം ഡി എം എ കൊല്ലത്ത് എത്തിച്ച വിതരണ ശൃംഖലയെ കുറിച്ചും പോലീസിന് വ്യക്തമായ ചിത്രം ലഭിച്ചു.തുടർന്ന് അജിംശായുമായി പോലീസ് ബാംഗ്ളൂരിൽ എത്തുകയായിരുന്നു. സൈബർ സിറ്റി എന്ന സ്ഥലത്ത് ബൈക് ടാക്സി ഓടിക്കുകയായിരുന്ന സക്കീർ ഹുസൈൻ കൊല്ലത്ത് അജിംശായെ പിടിച്ചതറിഞ്ഞ് ശാന്തിപ്പുര എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്നു.തുടന്ന് സൈബർ സിറ്റി പോലീസിൻ്റെ സഹായത്തോടെയാണ് അവിടെ നിന്നും അറസ്റ്റിൽ ആയത്. ഈ വർഷം ജനുവരി മുതൽ ഇയാള് ബാംഗ്ലൂരിൽ താമസിച്ചു കൊണ്ട് കേരളത്തിലേക്ക് പലർക്കും രാസ ലഹരിയായ എം ഡി എം എ വിതരണം ചെയ്തത് വരികയായിരുന്നു.കൊല്ലം ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്ക് ലഹരി കടത്ത് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകൾ ഉണ്ട്. ബാംഗ്ലൂരിൽ നിന്നും ഇന്ന് കൊല്ലത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം ഈസ്റ്റ് എസ്. ഐ. വിപിൻ, എസ് സി പി ഓ മാരായ അജയ് കുമാർ, രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്.