ചേർത്തല : സംസ്ഥാന സർക്കാരിൻ്റെ ഭാഗമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തെ എതിർക്കേണ്ടതില്ലെന്നും ശബരിമലയുടെ യശസ് ഉയർത്താനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയി വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നു.ആചാരനുഷ്ഠാനലംഘനങ്ങൾക്ക് നേതൃത്വം നൽകിയവർ നടത്തുന്ന സംഗമം രാഷ്ട്രീയമല്ലേ എന്ന് മധ്യമപ്രവർത്തകർ ചോദ്യത്തിന് ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻ എസ് എസ് ഉൾപ്പെടെ ഈ സംഗമത്തെ അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന കെ.പി എം എസിൻ്റെ നിലപാട് നടക്കാൻ പോകുന്നില്ലെന്നും അവർ പിൻതിരിയണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തുമായി എത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ പ്രശാന്തിനൊപ്പമാണ് മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ വ്യക്തമാക്കിയത്.
അയ്യപ്പ സംഗമത്തെ പിന്തുണയ്ക്കുന്നു. ഒരു അയ്യപ്പ സംഗമം മതിയെന്നുംവെള്ളാപ്പള്ളി നടേശൻ.
