മഞ്ചേരി പട്ടർ കുളത്ത് സുഹൃത്തിൻ്റെ വീട് വരെ പോയി വരുമ്പോഴാണ് ഈയിടെ കേരളാ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ‘ കുടക്കല്ല്’ ഓർത്തത്.. പട്ടർകുളത്തെ പുരാതനമായ കുളത്തിനരികെ നിന്ന് നോക്കിയാൽ 50 മീറ്റർ ദൂരെ കുടക്കല്ല് കാണാം .. പക്ഷെ അങ്ങോട്ടേക്ക് പ്രത്യേക വഴിയൊന്നുമില്ല … പറമ്പിലെ കുറ്റിക്കാട് വകഞ്ഞ് മാറ്റി കുടക്കല്ലിനടുത്തെത്തി. പുരാവസ്തു വകുപ്പിൻ്റെ ഒരു ബോർഡൊഴിച്ചാൽ ഇപ്പോൾ പ്രത്യേക സംരക്ഷണമൊന്നുമില്ല.
കൊച്ചി ബിനാലെയിലൊക്കെ പ്രദർശനത്തിന് വെക്കുന്ന ചില ശിൽപികളുടെ നിർമിതികളെ ഓർമിപ്പിക്കുന്ന കുടക്കല്ലുകൾ മലപ്പുറം ജില്ലയുടെ പല ഭാഗത്തുമുണ്ട്. മഹാ ശിലായുഗത്തിലെ അതായത് 5000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ ശവക്കല്ലറകളാണ് ഇതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. സത്യത്തിൽ ലോകത്തെവിടെയായാലും കാലത്തെ അതിജീവിക്കുന്ന മനോഹര നിർമിതികൾ പലതും ശവക്കല്ലറകളാണെന്ന് ഇവിടെ നിന്നും വീണ്ടും ഓർക്കുന്നു..
അക്ബർ കൊളക്കാടൻ.