പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ ‘വികസനനേട്ടം’ ചിത്രീകരണം ആരംഭിച്ചു.

ആലപ്പുഴ ( പാണാവള്ളി ) വികസനകുതിപ്പിലേക്ക് മുന്നേറുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള ‘വികസനനേട്ടം@ 2025’ ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമ
പഞ്ചായത്ത് പ്രസിഡന്‍റ് രാഗിണി രമണൻ ‘ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ഇ. കുഞ്ഞുമോൻ, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ എസ്. രാജി മോൾ, ഹരീഷ്മ വിനോദ്, ജി. ധനേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ഷാജി, അനിരുദ്ധൻ, ഹബീബ് റഹ്മാൻ, ഉഷാദേവി, ധന്യ സന്തോഷ്, ശാലിനി സമീഷ് ,ലീന ബാബു, മിഥുൻ ലാൽ , അഡ്വ.എസ്. രാജേഷ്, രജനി രാജേഷ്, ബേബി ചാക്കോ, എസ്. ജയകുമാർ, അജയഘോഷ് ‘ തുടങ്ങിയവര്‍ ചിത്രീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പി ആര്‍ മീഡിയയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകനും , സിനിമ പി.ആർ ഒയുമായ പി ആര്‍ സുമേരന്‍, ടി കെ കൃഷ്ണകുമാര്‍, നിഖില്‍ അശോക്
പ്രേം വിശാഖ്. പി. എസ് തുടങ്ങിയ മീഡിയ ടീമാണ് പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയോടെവികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നത്.