മലപ്പുറo; സെപ്റ്റംബര്‍ 20 നും ഒക്ടോബര്‍ 20 നും ഇടയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സദസ് നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. മലപ്പുറത്തെ 94 പഞ്ചായത്തുകളിലും 12 മുനിസിപ്പാലിറ്റികളിലുമായി 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാത്രമാണ് വികസന സദസ് നടത്തുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവ തിയതി നിശ്ചയിക്കാന്‍ തയ്യാറെടുക്കുകയാണ്. നിര്‍മ്മത്തൂര്‍ പോലുള്ള യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോലും സ്വാഗത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അതേസമയം ലീഗ് ഭരിക്കുന്ന താനൂര്‍ മുനിസിപ്പാലിറ്റി പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ‘വികസന സദസ് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് ഞങ്ങളുടെ തീരുമാനത്തിനെതിരെ ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല, താനൂര്‍ നഗരസഭ വൈസ് പ്രസിഡന്റും ഐയുഎംഎല്‍ നേതാവുമായ സുബൈദ സി കെ പറഞ്ഞു.ഔദ്യോഗിക സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, ലീഗ് ഭരിക്കുന്ന മംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് തിരിച്ചുള്ള പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. വികസന സദസിനുള്ള ബജറ്റ് പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നാണെന്ന്് മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി ടിഎന്‍ഐഇയോട് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. ഓരോ വാര്‍ഡിലെയും വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
വികസന സദസ്സുമായി മുസ്ലീം ലീഗ് സർക്കാരുമായി മലപ്പുറം ലീഗ് നേതൃത്വം അടുപ്പം തുടരാനുറച്ച്
