കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി
സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൻ്റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ രാഷ്ട്ര നിർമ്മാണത്തിൻ്റെയും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുൾപ്പെടെ കൈവരിച്ച സമഗ്ര പുരോഗതിയുടെയും ചരിത്രം അടയാളപ്പെടുത്തിയ ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ‘ എന്ന
വിഷയത്തെ ആസ്പദമാക്കിയാണ് ‘ചരിത്രത്തിനൊപ്പം നടക്കാം ‘ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
അഖില കേരളാടിസ്ഥാനത്തിൽ 7, 8, 9 ,10 ക്ലാസുകളിലെ കുട്ടികളെ ഒറ്റ കാറ്റഗറിയായി കണക്കാക്കിയാണ് ക്വിസ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് , സി ബി എസ് ഇ ,ഐ സി എസ് ഇ തുടങ്ങി എല്ലാ സിലബസിൽ പെട്ടവർക്കും പങ്കെടുക്കാം
2025 ഒക്ടോബർ 18 ശനിയാഴ്ച തിരുവനന്തപുരം സെൻ്റ് പീറ്റേഴ്സ് ജേക്കബൈറ്റ് സിറിയൻ ചർച്ച് ഹാളിൽ വച്ചായിരിക്കും മത്സരം.
ഒന്നാം സമ്മാനമായി 20000 രൂപയും രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും
ഫൈനലിലെത്തുന്ന ബാക്കി 3 ടീമുകൾക്കും
പ്രോത്സാഹന സമ്മാനമായി 5000 രൂപ വീതവും നൽകും. ഫൈനലിലെത്തുന്ന എല്ലാ ടീമുകൾക്കും മെമൻ്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കും.
പ്രേക്ഷകർക്കും നിരവധി ആകർഷക സമ്മാനങ്ങൾ ഉണ്ടായിരിക്കും.
https://forms.gle/BpqWf7TbqSv2a9tj7 എന്ന ഗൂഗിൾ ലിങ്കിലോ
lijinbv@gmail.com എന്ന ഇമെയിൽ ഐ ഡിയിലോ രജിസ്റ്റർ ചെയ്യാം
വിശദ വിവരങ്ങൾക്ക് ഗോവിന്ദ് ജി ആർ 9497269536,സുരേഷ് എൻ 9446194659, ലിജിൻ ബി വി 8527417890,സതീഷ് ബി 9486080828, അനിൽകുമാർ എസ് 9995394939
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ്
എം എസ് ഇർഷാദ്, ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ എന്നിവർ അറിയിച്ചു.