പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് യോജിക്കാത്തവർ ധാരാളം.

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചാക്കുന്നതിനോട് ജീവനക്കാരുടെ ഇടയിൽ കൃത്യമായ പ്രതികരണമില്ല. ഇത് ഗുണത്തേക്കാൾ ഏറെ ദോഷകരമാകുമോ എന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.എ.ഐയുടെ പുതിയ കാലത്ത് വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറെടുക്കുകയാണ് ജീവനക്കാർ. വരുംകാലങ്ങളിൽ സിവിൽ സർവീസ് ഇങ്ങനെ പോകില്ലെന്നും ജീവനക്കാർക്ക് അറിയാം. ആനുകൂല്യങ്ങൾ നഷ്ടമാകുന്നത് കൊടുംങ്കാറ്റ് വരുന്നതു പോലെയാകും ആർക്കും പിടിച്ചു നിർത്തുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പ്രവർത്തി ദിവസം അഞ്ചാക്കിയാലും ഇല്ലെങ്കിലും  വരുംനാളുകളിൽ സിവിൽ സർവീന്റെ ഗതി അധോഗതി തന്നെയാകും. താഴെത്തട്ടിലുള്ള തസ്തികൾ നഷ്ടപ്പെടുന്ന സ്ഥിതിയാകും വരുംകാലങ്ങളിൽ നാം കാണാൻ പോകുന്നത്. അതാർക്കും തടയാൻ കഴിയില്ല. പെൻഷൻ പ്രായം കൂട്ടിയാലും അതിനെതിരെ സമരം  വിജയിക്കില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിൽ വന്ന ജീവനക്കാരുടെ പെൻഷൻ പ്രായംനിലവിൽ 60 വയസ്സും . 60 വയസ്സ് എന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പെൻഷൻ പ്രായ വർദ്ധനഎന്ന അജണ്ടയ്ക്ക് വലിയ മുന്നൊരുക്കമൊന്നും വേണ്ട അത് നടപ്പിലാവുക തന്നെയാകും ഫലം. വൈറ്റ് കോളർ ജോലിയോടുള്ള പുതുതലമുറയുടെ ആഗ്രഹം വർദ്ധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പരീക്ഷ എഴുതുക കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് അഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്.ശമ്പള പരിഷ്ക്കരണം എന്നത് സർക്കാരിന് ഒരു തലവേദനയായ് ഉണ്ടെങ്കിലും കഴിഞ്ഞ കാല പരിഷ്ക്കരണം പോലെയാകില്ല പുതിയ പരിഷ്ക്കരണം.ജീവനക്കാരിൽ തന്നെ രണ്ടു തലം സൃഷ്ടിച്ചു കൊണ്ട് പദ്ധതി നടപ്പിലാക്കുകയാവും സർക്കാരിന്റെ മുന്നിലുള്ള നിലപാട്.വരും നാളുകളിൽ സിവിൽ സർവീസിലെ മാറ്റങ്ങൾ ഉൾക്കൊളളാൻ തയ്യാറായി ഇരിക്കേണ്ടിവരും. കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയുടെ അവസാനത്തെ ആണിയും യും അവർ അടിച്ചു കഴിഞ്ഞു.