സിപിഎം പ്രതിനിധി സംഘം ജമ്മു കാശ്മീർ സന്ദർശിക്കും പാർട്ടി കോൺഗ്രസിനു ശേഷം ഏഴ് അംഗ സെക്രട്ടറിയേറ്റ്.

ന്യൂഡൽഹി: സി.പി ഐ (എം) പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്ത് പാർട്ടി കെട്ടിപ്പെടുക്കുന്നതിനുള്ള ചുമതലകൾ നിശ്ചയിച്ചു തുടങ്ങി.പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് അവർ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയും നൽകിയിട്ടുണ്ട്. കേരളം,ബംഗാൾ,ത്രിപുര തുടങ്ങി പാർട്ടി ശക്തമായ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധനൽകി പ്രവർത്തനം നടത്താനാണ് കേന്ദ്ര കമ്മിറ്റിയിൽ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ജനറൽ സെക്രട്ടറി എം.എ. ബേബി നേരിട്ട് ഇടപെടും.ഏഴ് അം​ഗങ്ങളാണ് സിപിഎമ്മിന്റെ കേന്ദ്ര സെക്രട്ടറിയേറ്റിലുള്ളത്. എം.എ. ബേബി, ബി.വി.രാഘവുലു, മുരളീധരൻ, രാജേന്ദ്ര ശർമ്മ, കെ.ഹേമലത, വിക്രം സിംഗ്, കെ.എൻ.ഉമേഷ് എന്നിവരാണ് പുതിയ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടിയുടെ ഡൽഹി ആസ്ഥാനം കേന്ദ്രീകരിച്ചാകും ഇവരുടെ പ്രവർത്തനം.രാജ്യത്ത് യോജിക്കാൻ കഴിയുന്ന എല്ലാ പാർട്ടികളുമായി ആശയവിനിമയം സാധ്യമാക്കും. പാർട്ടിയുടെ വർഗ്ഗ ബഹുജനപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമാക്കും.ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘo ജമ്മു കശ്മീരിൽ സന്ദർശിക്കും.  പി.ബി അംഗം അമ്രാറാം, എം.പിമാരായ കെ.രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, ബികാഷ് രഞ്ജൻ ഭട്ടാചാര്യ, സു വെങ്കിടേശൻ, എ.എ.റഹീം എന്നിവരും സംഘത്തിലുണ്ടാകും.പാർട്ടി പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസിയുടെ ചുമതല നീലോൽപ്പൽ ബസുവിനും സി.ഐ.ടി.യുവിന്റെ ചുമതല തപൻസെന്നിനും നൽകി. ട്രേഡ് യൂണിയനുകൾക്ക് മേൽനോട്ടം വഹിക്കാൻ ഉപസമിതികളുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *