അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പ്രശസ്ത സംഗീതജ്ഞ പുഷ്പവതി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മധുരമായേപാടാവു തേനൊഴുകുന്ന രീതിയിൽ പാടാവു. ശുദ്ധ സംഗീതം അതാണ്. മെലഡി പാടിയവർക്ക് മാത്രം അംഗീകാരം കിട്ടു എന്നൊക്കെയാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. എനിക്ക് ഇതുവരെയും മെലഡി പാടാൻ അവസരം കിട്ടിയിട്ടില്ല. ഞാൻ നാടൻ പാട്ടുകാരിയാണെന്നാണ് എല്ലാവരുടേയും തോന്നൽ. ഞാൻ കർണാടക സംഗീതംപടിച്ചവളാണ്. എൻ്റെ വീട്ടിൽ നാടൻ പാട്ടുകൾ അങ്ങനെ ആരും പാടിയിട്ടില്ല. ഞാൻ പാടിയ പാട്ടുകൾ എല്ലാം നാടൻ പാട്ടുകൾ അല്ല. നാടൻ പാട്ടുപാടുന്ന ആളല്ലെ. പലരും ചോദിക്കുമ്പോൾ എൻ്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വന്നു. എൻ്റെ അച്ഛൻ ദളിത് വംശത്തിൽപ്പെട്ട ആളാണ് അമ്മ അങ്ങനെയല്ല. എൻ്റെ അച്ഛൻ എത്രയോ നല്ല പ്രേമഗാനങ്ങൾ പാടിയിട്ടുണ്ട്. KPAC യുടെ എത്രയോഗാനങ്ങൾ അച്ഛൻ പാടിയത് ഞാൻ കേട്ടിട്ടുണ്ട്. ഒരു നാടൻ പാട്ടുകാരി മാത്രമായി ഒതുക്കാന് ചിലർക്ക് ഇഷ്ടം.എൻ്റെ പൂർവ്വികൾ എത്രമാത്രം കഷ്ടപ്പെട്ടവരാണ് ഈ വഴിയിലേക്ക് എത്തിച്ചേരാൻ അവർ നൽകിയ ഊർജം പകർന്നു നൽകിയ ഈണം അവതരിപ്പിക്കുമ്പോൾ അത് അധികാര സംഗീതമായി തോന്നുന്നവർ ഭയപ്പെടാതിരിക്കു. സംഗീതം എല്ലാവരുടേതുമാണ്.
അധികാര സംഗീതത്തിലേക്ക് ദളിത് കടന്നു വരുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത്. പുഷ്പവതി.
