തിരുവനന്തപുരം: മെഡിസെപ്പ് രണ്ടാം ഘട്ടം സംബന്ധിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രീമിയം തുക വർധിച്ചെങ്കിലും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുള്ളത് ആശ്വാസകരമാണ്. ഇൻഷൂറൻസ് കവറേജ് മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷമാക്കി വർധിപ്പിച്ചു. മെഡിസെപ്പ് നടത്തിപ്പിൽ അപാകത ഉള്ളപക്ഷം അത് പരിഹരിക്കുന്നതിന് ജില്ലാ താലൂക്ക് തലങ്ങളിൽ പരാതി പരിഹാര സെല്ലുകൾ ആരംഭിക്കണമെന്ന സംഘടനയുടെ ആവശ്യം അംഗീകരിച്ചതിൽ സർക്കാരിന് അഭിനന്ദനം രേഖപ്പെടുത്തുന്നതായി സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ.ശ്രീകുമാറും പറഞ്ഞു.
മെഡിസെപ്പ് – സർക്കാർ തീരുമാനം സ്വാഗതാർഹ്വം : പെൻഷനേഴ്സ് കൗൺസിൽ
