മലപ്പുറം. വർണക്കുടകൾ ചൂടി മലപ്പുറം നഗരം ഇന്നു വയനാട്ടിലേക്ക്. 60 മുതൽ 104 വയസ്സ് വരെയുള്ള 3010 വയോജനങ്ങൾ അടങ്ങിയ മലപ്പുറം നഗരസഭയുടെ മെഗാ വയോജന വിനോദയാത്ര ഇന്നു രാവിലെ 6ന് കോട്ടക്കുന്നിൽ നിന്നാരംഭിച്ചു. നഗരത്തി ലെ ഏറ്റവും പ്രായം ചെന്ന 104 വയസ്സ് പൂർത്തിയായ ആലത്തൂർ പടി സ്വദേശി അണ്ടിക്കാടൻ ഹലീമ ഉമ്മ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിലാണ് വയോജന യാത്ര സംഘടിപ്പിക്കുന്നത്. ഓരോ വാർഡിൽ നിന്നും 3 വൊ ളന്റിയർമാർ ഓരോ ബസിലുമുണ്ടാകും. ഗതാഗത തടസ്സം പരിഹരിക്കാൻ ആർമി റിക്രൂട്‌മെന്റ്റ് പരിശീലന സ്‌ഥാപനത്തിലെ പഠിതാക്കൾ, ചുരം സംരക്ഷണ സമിതി എന്നിവരും യാത്രയെ അനുഗമിക്കുന്നുണ്ട്. ഡോക്ടമാർ, നഴ്സസ് ഫാർമസിസ്‌റ്റ് അടങ്ങിയ മെഡിക്കൽ ടീം ആംബുലൻസിൽ യാത്രയെ അനുഗമിക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ വയോജന വിനോദയാത്ര എന്ന ഖ്യാതിയിൽ നടത്തപ്പെടുന്ന യാത്രയിൽ യുആർഎഫ് (യൂണിവേ ഴ്സൽ റെക്കോർഡ് ഫോറം) പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. യാത്രയുടെ വിശദാംശങ്ങൾ കാണാനും പരിശോധിക്കാനും പ്രതിനിധികൾ ഇന്നു രാവിലെ കോട്ടക്കുന്നിലെത്തിയിരുന്നു.പ്രായമായവർ എല്ലാം ഈ യാത്ര ആവേശമായി തന്നെ കാണുന്നു.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരമാവധി യാത്ര സുഗമമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.വയോജനങ്ങളുടെ ഉല്ലാസയാത്രയ്ക്കായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കാവുന്നതാണ്.