എറണാകുളം : ഇന്നലെ അമ്മയുടെ ഓഫീസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി വിപിൻ ഒരു ദൃശ്യമാധ്യമത്തിനു ഫോണിലൂടെ ചർച്ചയെക്കുറിച്ച് തെറ്റിദ്ധാരണ ജനകമായ വിവരങ്ങൾ ഇന്ന് നൽകിയത് തികഞ്ഞ അച്ചടക്കാലംഘനമാണ്. ചർച്ചയിൽ ഉണ്ണിമുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ല വിപിൻ ധാരണ ലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും സംഘടനാപരമായി സഹകരിക്കില്ല എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.
ഫെഫ്ക