കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി നേരത്തെ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സുനിൽകുമാറും രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ആരോപണം ഞെട്ടിച്ചെന്നും സുനിൽ കുമാർ പറഞ്ഞു. അട്ടിമറി നടന്നതായി സംശയം ബലപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ.
