സർവീസ് പെൻഷൻകാർപ്രക്ഷോഭത്തിലേക്ക് (പെൻഷൻകാരെ പരിഗണിക്കൂ ജീവിക്കാൻ അനുവദിക്കൂ )

തിരുവനന്തപുരം:കേരളത്തിലെ സർവീസ് പെൻഷൻകാരുടെ കുടിശ്ശിക സാമ്പത്തിക ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കാൻ സർക്കാർ തയ്യാറാകണം എന്നും വാർദ്ധക്യത്തിൽ ആയ ഞങ്ങൾക്കും ജീവിക്കണം എന്നും പ്രധാന മുദ്രവാക്യം ഉന്നയിച്ചു കൊണ്ടാണ് ജനകീയ സദസ്സുകൾ സ്റ്റേറ്റ് സർവീസ് പെൻസിൽ കൗൺസിൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള മുഴുവൻ പഞ്ചായത്തുകളിലും പ്രധാനപ്പെട്ട നഗരങ്ങളിലും ആയിരത്തിലധികം ജനകീയ സദസ്സുകൾ   സംഘടിപ്പിക്കാൻ തീരുമാനിച്ചതായ് ഭാരവാഹികൾ അറിയിച്ചു.
ഈ സമരം ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്, മറിച്ച് ഒരു ഗവൺമെന്റിനും എതിരായ സമരമല്ല. കാലങ്ങളായി കുടിശ്ശിക ആയിട്ടുള്ള പെൻഷൻ ആനുകൂല്യങ്ങൾ അത് ഡി.എ. കുടിശ്ശിക ആകട്ടെ പെൻഷൻ പരിഷ്കരണ കുടിശ്ശിയാകട്ടെ ആ സംഖ്യ ഞങ്ങൾ മരിക്കുന്നതിനുമുമ്പ് ലഭിക്കണമെന്നതാണ്  ഈ പ്രക്ഷോഭത്തിലൂടെ മുന്നോട്ടുവയ്ക്കുന്നു .  മെഡിസിപ്പിലെ അപാകതകൾ പരിഹരിച്ച് ക്യാഷ്ലെസായി എല്ലാ പെൻഷൻകാർക്കും ചികിത്സ ലഭ്യമാക്കുക, 2024 ജൂലൈ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കേണ്ട പെൻഷൻ പരിഷ്കരണത്തിന്റെ നടപടികൾ ഉടൻ ആരംഭിക്കുക, സ്റ്റാറ്റൂട്ടറിപെൻഷൻ പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളും ഈ പ്രക്ഷോഭത്തിലൂടെ മുന്നോട്ട് വെക്കുന്നു.കഴിഞ്ഞദിവസം കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച മൂന്ന് ശതമാനം ഡി എ കൂടിയാകുമ്പോൾ 2023 ജനുവരി മുതലുള്ള ആറ് ഗഡു ക്ഷാമാശ്വാസം കേരളത്തിലെ പെൻഷൻകാർക്കും ജിവനക്കാർക്കും കുടിശ്ശികയാണ് .കേരളത്തിലെ സർവീസ് പെൻഷൻകാരും ഫാമിലി പെൻഷൻകാരും വലിയ സമ്പന്നർ ഒന്നുമല്ല. ദൈനംദിന നിത്യോപയോ സാധനങ്ങൾ വാങ്ങുന്നതിനും, ജീവൻ രക്ഷ മരുന്നുകൾ വാങ്ങുന്നതിനും ആയി ഏറെ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. കേരളത്തിലെ 30% ത്തോളം പെൻഷൻകാർ മിനിമം പെൻഷൻ വാങ്ങുന്നവരാണ്. അതിൽ കമ്യൂട്ടേഷൻ പൂർത്തീകരിക്കാത്തവർ 8970 രൂപ മാത്രമാണ് ഒരു മാസം വാങ്ങുന്നത് എന്നു പറഞ്ഞാൽ ദിവസവരുമാനം 289 രൂപ മാത്രമാണ്. മെഡിസെപ്പ് പ്രീമിയം ഇനിയും വർദ്ധിപ്പിച്ചാൽ ഈ തുക ഇതിലും കുറയും . കഴിഞ്ഞ നാലുതവണകളായി കുടിശ്ശിക ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ 39,40 മാസങ്ങളിലെ കുടിശ്ശിക  അർഹമായ തുക നഷ്ടപ്പെടുകയാണ്. ജീവനക്കാരേക്കാൾ ഒരു മാസം കുറച്ചാണ് പെൻഷൻകാർക്ക് ഡി എ അനുവദിക്കുന്നത്. പലതവണ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു പരിഹാരം ഉണ്ടായിട്ടില്ല.  2019ലെ പെൻഷൻ പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ 2021 മാർച്ച് മാസം മുതലാണ്  ലഭിച്ചത്. ഡി എ പോർഷൻ എന്നുപറഞ്ഞ് സിംഹഭാഗം തുകയും മാറ്റിയിടുകയും അതിൽ രണ്ട് ഗഡുക്കൾ ഇപ്പോൾ പോലും ലഭിച്ചിട്ടില്ല എന്നത് സങ്കടകരമായ അവസ്ഥയാണ്.
പെൻഷൻകാരിൽ ഭൂരിഭാഗവും നിരന്തര ചികിത്സ ആവശ്യമായ രോഗികളോ മാരക രോഗം പിടിപെട്ടവരോ ആണ്. അവർക്ക് ഒരു ദിവസം മരുന്നിനും നിത്യ ഉപയോഗ സാധനങ്ങൾക്കുമായി വേണ്ടിവരുന്ന തുക വലിയൊരു സംഖ്യയാണ്. ഈ സാഹചര്യത്തിൽ അർഹമായ മുഴുവൻ കുടിശ്ശിക അനുകൂല്യങ്ങളും ഉടൻ അനുവദിക്കുകയും മരണത്തിനു മുമ്പ് നമ്മൾക്ക് അത്തരം ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നുമാണ് ഈ സമരത്തിലൂടെ  ആവശ്യപ്പെടുന്നത്
പെൻഷൻ പരിഷ്കരണം
1973 മുതൽ ആരംഭിച്ചതും, നടപ്പാക്കിയതും ആയ അയ്യഞ്ച്ആണ്ട് ശമ്പള പരിഷ്കരണം കേരളത്തിലെ എല്ലാ സർക്കാരുകളും നടപ്പാക്കിയിട്ടുള്ളതാണ്. കേരളത്തിലെ പെൻഷൻകാർക്ക് 2024 ജൂലൈ 1 മുതൽ അനുഭവവേദ്യമാകേണ്ട ശമ്പള / പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ ഒന്നും നാളിതുവരെ കിട്ടിയിട്ടില്ല എന്ന് മാത്രമല്ല ശമ്പള / പെൻഷൻ പരിഷ്കരണത്തിന്റെ ചർച്ചകൾ പോലും തുടങ്ങിയിട്ടില്ല.
2016 യും 2021 യും കേരള നിയമസഭാ പൊതു തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യം മുന്നണി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രിയിലും കേരള നിയമസഭയിലും പലതവണ ആവർത്തിച്ച് അക്കമിട്ട് പറഞ്ഞിരുന്നതാണ് ഇടതുപക്ഷം അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കുമെന്ന്.  ഈ അവസരത്തിൽ കേരളത്തിലെ സർക്കാരിനെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ സമരത്തിലൂടെ.  ഇന്ത്യയിലെ പല ഇതര സംസ്ഥാനങ്ങളിലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അപ്പോഴും കേരളത്തിലെ ഗവൺമെന്റ് പി എഫ് ആർ ഡി എ ബില്ലിന്റെ പേര് പറഞ്ഞ് കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുന്ന കാര്യത്തിൽ കുറ്റകരമായ വലിയ അമാന്തമാണ് കാണിച്ചിട്ടുള്ളത്. ഇപ്പോൾ അഷുവേഡ് പെൻഷൻ പദ്ധതിയെ സംബന്ധിച്ച് ചർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കപ്പെടേണ്ടത് കേരളത്തിന്റെ സാമൂഹ്യ സ്ഥിതിക്ക്
അനിവാര്യമെന്ന് ഇതിലൂടെ നാം ഗവൺമെന്റിനെ ബോധ്യപ്പെടുത്തുകയാണ്

ജീവനക്കാർക്കും പെൻഷൻകാർക്കും  ആരംഭിച്ച സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയാണ് മെഡിസെപ്പ്.എല്ലാ പെൻഷൻകാരിൽ നിന്നും നിർബന്ധമായും 6000/ രൂപ വാർഷിക പ്രീമിയം ഈടാക്കി കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ നടത്തിപ്പിലെ പോരായ്മയും മേൽനോട്ടത്തിലെ പിടിപ്പുകേടും ഇൻഷുറൻസ് കമ്പനിക്കും സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾക്കും ലാഭം കൊയ്യുന്ന ഒരു പദ്ധതിയായി  പ്രധാന ആശുപത്രികളിൽ പലതും ഈ പദ്ധതിയിൽ നിന്നും വിട്ടുനിന്നു. പല ആശുപത്രികളിലും പ്രധാനപ്പെട്ട വിഭാഗങ്ങളിൽ മെഡിസെപ്പിന് ചികിത്സ ലഭിക്കുന്നില്ല. ആയുർവേദം, ഹോമിയോ തുടങ്ങിയ ചികിത്സാരീതികൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പുതിയ പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കുന്നതിന് പെൻഷൻ സംഘടനകളുമായി ഗവൺമെന്റ് ചർച്ചയ്ക്ക് തയ്യാറാകണo64 ലക്ഷം കുടുംബങ്ങളിൽ കുടിശിക തീർത്ത് 1600 രൂപ ക്ഷേമ പെൻഷൻ എത്തിച്ച സർക്കാരാണിത്. ഈ പരിഗണനകൾക്കൊപ്പം പെൻഷൻകാർ ഉണ്ടാകുന്നില്ലെന്നതാണ് ഞങ്ങളുടെ പ്രതിഷേധം. സർക്കാർ ഈ സമീപനം തിരുത്തണമെന്നും അല്ലാത്ത പക്ഷം ജനങ്ങളോടൊപ്പം ചേർന്നുനിന്നുള്ള പ്രതിഷേധ സമരങ്ങളിലേക്ക് ഞങ്ങൾക്ക് പോകേണ്ടിവരുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.