ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങൾ അനുവദിക്കുക എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം

തിരുവനന്തപുരം:സിവിൽ സർവീസിൻ്റെ സംരക്ഷണത്തിനും ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സംസ്‌ഥാന ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് ‌സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ 2025 ഒക്ടോബർ 17ന് സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്.

ശമ്പളപരിഷ്കരണം

രാജ്യത്ത് അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്‌കരണം നടത്തുന്ന അപൂർവ്വം സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളം അപ്രകാരം ജീവനക്കാരുടെയും അധ്യാപകരുടെയും 12-ാം ശമ്പള പരിഷ്‌കരണം 1/7/2024 മുതൽ നടപ്പാക്കേണ്ടതാണ് നിരവധിയായ ഉജ്ജ്വല സമരങ്ങളിലൂടെ നേടിയെടുത്തതാണ് അയ്യഞ്ചാണ്ട് കൂടുമ്പോഴുള്ള വേതന പരിഷ്കരണം. 1973 ലെ 54 ദിവസം നീണ്ടുനിന്ന ഐതിഹാസിക പണിമുടക്കാണ് അഞ്ചുവർഷ ശമ്പള പരിഷ്‌കരണ തത്വത്തിന് അടിത്തറയിട്ടത്. ഈ അവകാശത്തെ അട്ടിമറിക്കാനാണ് വലതുപക്ഷ സർക്കാരുകൾ എക്കാലവും ശ്രമിച്ചിട്ടുള്ളത്. 1978, 1984, 1985 വർഷങ്ങളിൽ അനിശ്ചിതകാല പണിമുടക്ക് നട ത്തിയാണ് ശമ്പളപരിഷ്‌കരണം നേടിയെടുത്തത്. 1/7/1983 മുതൽ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം 21 മാസത്തെ കുടിശ്ശിക നിഷേധിച്ചാണ് 1985 ൽ പരിഷ്‌കരിച്ചത് 1/03/1992 മുതൽ പ്രാബല്യം നൽകി പേ ഇക്വലൈസേഷന്റെ പേരിൽ നടപ്പാക്കിയ പരിഷ്‌കരണം ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന ഒട്ടേറെ ആനുകൂല്യങ്ങൾ കവർന്നെടുത്തു.

2002 മാർച്ച് ഒന്നു മുതൽ എട്ടാം ശമ്പള പരിഷ്‌കരണം അനുവദിക്കേണ്ട സന്ദർഭത്തിൽ എ കെ ആൻ്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരായിരുന്നു ശമ്പള പരിഷ്‌കരണം സംബന്ധിച്ച ആവശ്യം ഉയർത്തുന്നതിന് മുമ്പ് 2002 ജനുവരി 16 എൻ്റെ പ്രതിലോമ ഉത്തരവിലൂടെ ജീവനക്കാർക്കും അധ്യാപകർക്കും ലഭിച്ചുകൊണ്ടിരുന്ന ഒട്ടുമിക്ക അവകാശാനുകൂല്യങ്ങളും കവർന്നെടുത്തു. ജീവനക്കാരും അധ്യാപകരും ഒറ്റക്കെട്ടായി ബഹുജനപിന്തുണയോടെ 32 ദിവസക്കാലം സമാനതകളില്ലാത്ത പണിമുടക്കം നടത്തിയതിനെത്തുടർന്നാണ് കവർന്നെടുത്ത ആനുകൂല്യങ്ങളെല്ലാം സംരക്ഷിച്ചത്. അപ്പോഴും എട്ടാം ശമ്പളപരിഷ്‌കരണം അനുവദിക്കാൻ യുഡിഎഫ് സർക്കാർ കുട്ടാക്കിയില്ല. നിരന്തരപ്രക്ഷോഭങ്ങളും പണിമുടക്കും നടത്തിയതിനെത്തുടർന്ന് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 1/ 07/2004 മുതൽ പ്രാബല്യം നൽകിയും സാമ്പത്തിക ആനുകൂല്യം 2005 ഏപ്രിൽ മാസം മുതൽ മാത്രം അനുവദിച്ചും ശമ്പള പരിഷ്കരണം ഉത്തരവാക്കി അഞ്ചുവർഷ തത്വം അട്ടിമറിച്ചും 37 മാസത്തെ കുടിശിക കവർന്നെടുത്തും നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിൽ ആദ്യത്തെ ആറ് സ്കെയിലുകാർക്ക് കിട്ടിക്കൊണ്ടിരുന്ന ശമ്പളം തന്നെ കുറയുന്ന സ്‌ഥിതി ഉണ്ടായി. പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ് സിവിൽ സർവീസിലെ അടിസ്ഥാന വിഭാഗത്തിൻ്റെ ശമ്പള സ്കെയിൽ ഉയർത്തുകയും പരിഷ്‌കരണത്തിൻ്റെ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുകയും ചെയ്ത‌ത്. കമ്മീഷൻ ശുപാർശ ചെയ്ത ശമ്പള സ്കെയിലുകൾ വെട്ടിക്കുറച്ചാണ് യുഡിഎഫ് സർക്കാർ 10-ാം ശമ്പള പരിഷ്കരണം നടപ്പാക്കിയത് സമയബന്ധിത ശമ്പള പരിഷ്കരണം അനുവദിക്കുന്ന കാര്യത്തിൽ വലതുപക്ഷ സർക്കാരുകൾ എക്കാലവും നിഷേധാത്മക നിലപാട് സ്വീകരിച്ചവരായിരുന്നുവെന്ന് സംസ്‌ഥാനത്തിൻ്റെ ഇതപര്യന്തമുള്ള ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇടതുപക്ഷ പുരോഗമന സർക്കാരുകൾ എല്ലാ കാലത്തും സിവിൽ സർവീസിനെ ചേർത്തുപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. 1968, 1988, 1997, 2009, 2019 വർഷങ്ങളിൽ മികച്ച ആനുകൂല്യങ്ങൾ ഉറപ്പാക്കിയാണ് ശമ്പള പരിഷ്‌കരണം അനുവദിച്ചത്. ലോകം അനിശ്ചിതത്വത്താൽ വിറങ്ങലിച്ചു നിന്ന കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പോലും പതിനൊന്നാം ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തയ്യാറായത് ചരിത്രത്തിന്റെ ഭാഗമാണ്.

ജീവനക്കാർക്കും അധ്യാപകർക്കും ലഭിക്കേണ്ട 6 ഗഡു ക്ഷാമബത്ത കുടിശ്ശികയായിരിക്കുകയാണ്. കേന്ദ്രസർക്കാർ പിന്തുടരുന്ന ജനവിരുദ്ധ കോർപ്പറേറ്റ് പ്രീണന നയങ്ങൾ വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. ഇത് ക്ലിപ്ത വരുമാനക്കാരായ സർക്കാർ ജീവനക്കാർ അടക്കമുള്ളവരുടെ ജീവിതം പ്രയാസമേറിയതാക്കി. ഈ സാഹചര്യത്തിൽ കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാകണം: ഇക്കാലയളവിൽ അനുവദിച്ച നാല് ഗഡു ക്ഷാമബത്തയ്ക്ക് പ്രാബല്യ തീയതി മുതലുള്ള കുടിശ്ശിക അനുവദിക്കാത്ത നടപടിയും തിരുത്തേണ്ടതുണ്ട്. കേന്ദ്ര നിരക്കിലുള്ള ക്ഷാമബത്തയും കരഗതമായത് 1967 ൽ നാം നടത്തിയ അനിശ്ചിതകാല പണിമുടക്കിൻ്റെ തുടർച്ചയായാണ്. 1967ൽ അധികാരത്തിൽ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി സർക്കാരാണ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്രനിരക്കിൽ ക്ഷാമബത്ത അനുവദിച്ചത്. 1980ലെ എൽഡിഎഫ് സർക്കാരാണ് പ്രാബല്യ തീയതി മുതലുള്ള കുടിശ്ശിക അനുവദിക്കാനാരംഭിച്ചത്. 1997 ലെ എൽഡിഎഫ് സർക്കാർ ഡിസിആർജി കണക്കാക്കുന്നതിന് അടിസ്‌ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന തീയതി മുതൽ തന്നെ കുടിശ്ശികയില്ലാതെ ക്ഷാമബത്ത നൽകിയത് 2006 ലെ വി എസ് സർക്കാരിൻ്റെ കാലംതൊട്ടാണ്.

2016 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരുകളും കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിച്ച് മാതൃക കാട്ടി. കേന്ദ്രസർക്കാരും ഇതര സംസ്‌ഥാനങ്ങളും കോവിഡ് മഹാമാരി ചൂണ്ടിക്കാട്ടി 3 ഗഡു ക്ഷാമബത്ത മരവിപ്പിച്ചപ്പോൾ കേരളം മാത്രമാണ് അത് അനുവദിക്കാൻ തയ്യാറായത് എല്ലാ കാലത്തും ക്ഷാമബത്തയെ തർക്ക പ്രശ്‌നമാക്കാനും നീട്ടിക്കൊണ്ടു പോകാനുമാണ് വലതുപക്ഷ സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത് ക്ഷാമബത്ത അനുവദിക്കാൻ 1975 ൽ അനിശ്ചിതകാല പണിമുടക്ക് നടത്തേണ്ടി വന്നു. 1974, 1983, 1995 വർഷങ്ങളിൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ക്ഷാമബത്ത അനുവദിക്കാൻ നിർബന്ധിതമായത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സംസ്ഥ‌ഥാന സർക്കാരുകൾ ഭീമമായ തോതിൽ കുടിശ്ശികയാക്കിയ ക്ഷാമബത്ത അനുവദിക്കാൻ കുട്ടാക്കാത്ത സാഹചര്യത്തിലും കേരളം വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിക്കുന്നത്.
അംഗീകരിക്കുന്നില്ല. 2016ലെ മഹാപ്രളയത്തിനും 2019 ലെ പ്രകൃതിദുരന്തത്തിനും സംസ്‌ഥാനത്തിന് അർഹമായ നഷ്ടപരിഹാരം അനുവദിക്കാത്ത കേന്ദ്രസർക്കാർ കഴിഞ്ഞവർഷം ഉണ്ടായ മുണ്ടക്കൈ ചുരൽ മല പ്രകൃതിദുരന്തബാധിതരോടും ശത്രുതാപരമായ സമീപനം തുടരുകയാണ്. ഇക്കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തിന് അർഹമായ റേഷൻ വിഹിതം പോലും അനുവദിക്കാൻ കൂട്ടാക്കാത്ത വിധം ഹൃദയ ശൂന്യമായ നടപടികളാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റും ജിഎസ്ട‌ി നഷ്ടപരിഹാരവും നിർത്തലാക്കിയതിനു പുറമേ അർഹമായ നികുതി വിഹിതം വെട്ടി കുറച്ചും നിയമപരമായി വായ്‌പയെടുക്കാനുള്ള അവകാശത്തിനുമേൽ നിയന്ത്രണം ഏർപ്പെടുത്തിയും പ്രതിവർഷം ശരാശരി 57400 കോടി രൂപ സംസ്‌ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ് കേന്ദ്ര ആവിഷ്‌കൃത പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ചും വിവിധ പദ്ധതികൾക്കായി മുൻകൂറായി സംസ്‌ഥാനം ചെലവഴിച്ച തുക തടഞ്ഞുവച്ചും നിരന്തരം ദ്രോഹിക്കുകയാണ്. ഗവർണർ എന്ന ഭരണഘടനാ പദവിയെ പോലും ദുരുപയോഗം ചെയ്‌ത് സംസ്‌ഥാനത്തിന്റെ മുന്നേറ്റത്തെ തടയാൻ കേന്ദ്രസർക്കാർ കുൽസിതമായ നീക്കം നടത്തുമ്പോൾ നാടിന്റെ താല്‌പര്യം പരിരക്ഷിക്കുന്നതിനു പകരം കേന്ദ്രസർക്കാരിൻ്റെ നെറികേടുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്‌ഥാനത്തെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും സ്വീകരിക്കുന്നത്.

വിദ്യാഭ്യാസ സർവീസ് മേഖലകളുടെ സംരക്ഷണം

വിവിധ രംഗങ്ങളിൽ കേരളം ആർജിച്ച നേട്ടങ്ങൾക്കെല്ലാം ആധാരശിലയായി നിലകൊള്ളുന്ന വിദ്യാഭ്യാസ സർവീസ് മേഖലകളെ തകർക്കാനുള്ള ബോധപൂർവ്വമായ പരിശ്രമം അരങ്ങേറുകയാണ്. എൻ എച്ച് എം, എസ് എസ് കെ, ഉച്ചഭക്ഷണ പദ്ധതി, ഐസിഡിഎസ്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദാരിദ്രലഘൂകരണപദ്ധതി,തുടങ്ങി 60% കേന്ദ്ര വിഹിതത്തിൽ പ്രവർത്തിക്കുന്ന പദ്ധതികൾക്ക് വിഹിതം നിഷേധിച്ച് മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണം പോലും പ്രതിസന്ധിയിലാക്കുന്നു. സംസ്‌ഥാന സർക്കാർ കൂടുതൽ വിഹിതം അനുവദിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇതിനിടയിൽ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സംസ്ഥാനം കൈവരിച്ച മഹോന്നതമായ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമവും നടന്നുവരികയാണ്. ഒറ്റപ്പെട്ട കുറവുകളെ പർവതീകരിച്ച് സംവിധാനമാകെ കുത്തഴിഞ്ഞതാണെന്ന് വരുത്തി തീർക്കാനുള്ള പരിശ്രമമാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ മേഖലയുടെ വിശ്വാസ്വത തകർത്ത് ഈ രംഗത്ത് കുത്തകകൾക്കും കഴുത്തറുപ്പൻ കച്ചവടക്കാർക്കും പരവതാനി വിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അപവാദ പ്രചാരണങ്ങൾ സിവിൽ സർവീസിൻ്റെ തകർച്ചയ്ക്ക് തന്നെ ഇടയാക്കിയേക്കാവുന്ന ദുഷ്പ്രചാരണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ കഴിയേണ്ടതുണ്ട്.

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം

നവലിബറൽ നയങ്ങളുടെ വക്താക്കളായ കോൺഗ്രസും ബിജെപിയും കൈകോർത്താണ് രാജ്യത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി അടിച്ചേൽപ്പിച്ചത്. പദ്ധതിക്ക് നിയമപ്രാബല്യം നൽകുന്നതിനായി കൊണ്ടുവന്ന പി എഫ് ആർ ഡി എ നിയമം പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാമ്പാക്കി എടുക്കുന്നതിനും ഇരുവരും ഒറ്റക്കെട്ടായി നിലകൊണ്ടു. 2004 ജനുവരി 1 മുതൽ ആരംഭിച്ച പദ്ധതി ഇന്ന് രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി കഴിഞ്ഞു. ജീവനക്കാരുടെ അധ്വാന വിഹിതം നിർബന്ധപൂർവ്വം പിടിച്ചെടുക്കുന്നതും വാർദ്ധക്യകാല പരിരക്ഷ അനിശ്ചിതത്വത്തിൽ ആക്കുന്നതുമായ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയും ഗത്യന്തരമില്ലാതെ ചില സംസ്ഥാനങ്ങൾ പദ്ധതിയിൽ നിന്ന് പിന്മാറാൻ തയ്യാറാവുകയും ചെയ്‌തു. എന്നാൽ ജീവനക്കാരുടെയും സംസ്‌ഥാന സർക്കാരിന്റെയും വിഹിതമായി അടച്ച കാശ് തിരികെ വേണമെന്ന ആവശ്യത്തോട് കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും പി എഫ് ആർ ഡി എ യുടെയും നിഷേധാത്മക നിലപാട് പിന്മാറിയ സംസ്‌ഥാനങ്ങൾക്ക് വെല്ലുവിളിയായി തീർന്നിരിക്കുന്നു. ചില സംസ്‌ഥാനങ്ങളിൽ ഉണ്ടായ ഭരണ മാറ്റവും തിരിച്ചുപോക്കിന് കാരണമായി. വർദ്ധിച്ചുവരുന്ന പ്രതിഷേധത്തെ തണുപ്പിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല പരിശോധന സമിതിയുടെ ശുപാർശയും പങ്കാളിത്ത പെൻഷൻ പദ്ധതി മുഖഹ്മിനുക്കി നടപ്പാക്കാനായിരുന്നു. ഇതിൻ്റെ അടിസ്ഥ‌ാനത്തിലാണ് കേന്ദ്രസർക്കാർ 2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിയത് മിനിമം പെൻഷനും കാലാകാലങ്ങളിലെ ക്ഷാമാശ്വാസ വർദ്ധനവും വാഗ്‌ദാനം ചെയ്യുന്ന ഏകീകൃത പെൻഷൻ പദ്ധതി ദേശീയ പെൻഷൻ പദ്ധതിയുടെ വേഷപ്രച്ഛന്നമായ രൂപം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാർ പുതിയ പദ്ധതിയോട് പുറം തിരിഞ്ഞു നിൽക്കുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് പുതിയ പദ്ധതിയിലേക്ക് മാറാൻ പലവട്ടം സമയം ദീർഘിപ്പിച്ചു നൽകിയെങ്കിലും 2025 ജൂലൈ വരെ 31,555 ജീവനക്കാർ മാത്രമാണ് (1.57%) ഓപ്റ്റ് ചെയ്തത്. പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനുള്ള പ്രക്ഷോഭം കൂടുതൽ ശക്തിയോടെ ഏറ്റെടുക്കേണ്ടതുണ്ട്.

കേരളത്തിൽ യുഡിഎഫ് സർക്കാർ 1/4/2013 മുതൽ അടിച്ചേൽപ്പിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കാൻ ഇടതുപക്ഷ സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പി എഫ് ആർ ഡി എ നിയമം നിലനിൽക്കുമ്പോഴും സംസ്‌ഥാനത്തിൻ്റെ അധികാര പരിധിയിൽ നിന്നുകൊണ്ട് ജീവനക്കാർക്ക് ആകെ ഗുണകരമാകുന്ന അഡ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും പ്രാവർത്തികമായിട്ടില്ല. ഇക്കാര്യത്തിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളാനും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്‌ഥാപിക്കാനുംസർക്കാർ തയ്യാറാകണമെന്നും ഭാരവാഹികളുടെ പ്രസ്താവനനോട്ടീസിൽ വ്യക്തമാക്കുന്നു.