‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്.

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്.താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോക്ടർ വിപിൻ.നിലവിൽ പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ ഡോക്ടർ വിപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൂടുതൽ വിവരങ്ങൾക്കറിവായിട്ടില്ല.