ശബരിമലയിൽ നടന്നത് സ്വർണ്ണക്കൊള്ളയെന്ന് റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ.

ശബരിമല: സ്വർണ്ണ കൊള്ളയാണ് ശബരിമലയിൽ നടന്നതെന്ന് മുൻ സ്പെഷ്യൽ കമ്മീഷണർ റിട്ട. ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ ഒരു പ്രമുഖ ചാനലിൻ വാർത്താ പരിപാടിയിൽ പറഞ്ഞു.മാസ പൂജയ്ക്കും മറ്റ് പ്രധാനപ്പെട്ട ചടങ്ങുകൾ നടക്കുമ്പോഴുംമാത്രംസ്പെഷ്യൽ കമ്മീഷണർ പോകുന്നത് .ഹൈക്കോടതിക്ക് പൂർണ്ണബോധ്യമുള്ളവരെ മാത്രം സ്പെഷ്യൽ കമ്മീഷണറായി നിയമിക്കു.സീസൺ ഉള്ളപ്പോഴോ മാസ പൂജ സമയത്തോ ഇത് നടക്കില്ല. പിന്നെ എപ്പോൾ കൊണ്ടുപോയി എന്നത് അന്വേഷിക്കണം.2019 ൽ ഇളക്കി കൊണ്ടുപോയത്കൃത്യമായ അന്വേഷണം നടത്തണം. ഹൈക്കോടതിയുടെ ഇടപെടൽ കൊള്ളചെയ്തവരെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.സ്പെഷ്യൽ കമ്മീഷണർക്ക് ദേവസ്വം വാഹനം തന്നിട്ടുണ്ട്. മറ്റ് ഒരു ആനുകൂല്യവും ആരും കൈപ്പറ്റാറില്ല.ഈ സാഹചര്യത്തിൽ ഹൈക്കോടതി ഏർപ്പാടാക്കിയ അന്വേഷണ സംഘത്തിലാണ് ഭക്തരുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.