കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികരിച്ച് നടൻ ദിലീപ്. കേസിൽ സത്യം തെളിഞ്ഞുവെന്നും സർവ്വ ശക്തനായ ദൈവത്തിന് നന്ദിയെന്നു ദിലീപ് പറഞ്ഞു. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ആരംഭിച്ചത്. തനിക്കെതിരെ കഥ മെനഞ്ഞെടുത്തുവെന്നും യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.വരും നാളുകളിൽ മഞ്ചു വിനെതിരെ യുദ്ധപ്രഖ്യാപനമാകും ഈ വാചകം. ഇവിടെ ഒരിക്കലും പറയേണ്ട പേരല്ലാതിരിന്നിട്ടു കൂടി അത് പറയാൻ ശ്രമിച്ചത്. അടുത്ത ഊഴം മഞ്ചു തന്നെയാണ്. അത് പറയാനായി ചമച്ചെടുത്ത തിരക്കഥ ഇന്നലെ തന്നെ സ്വരുക്കു കൂട്ടിയതാണ്. അതിജീവിതയുടെ മനക്കരുത്ത് എങ്ങും പോയിട്ടില്ലെന്നതും വീണ്ടും കോടതിയെ സമീപിക്കാനുറച്ച് അവർ രംഗത്ത് എത്തും.
ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയത്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു. അന്നത്തെ ഉയർന്ന മേലുേേദ്യാഗസ്ഥയും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പോലീസുകാരും ചേർന്നാണ് തന്നെ വേട്ടയാടിയതെന്നാണ് ദിലീപ് പറഞ്ഞത്.
‘മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പോലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പോലീസ് സംഘം അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇന്ന് കോടതിയിൽ പോലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാർഥിച്ച,കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ.രാമൻപിള്ളയോട് ജീവിതകാലം മുഴുവൻ കടപ്പെട്ടിട്ടിരിക്കും.’ ദിലീപ് പറഞ്ഞു.വിധി കേട്ട ശേഷം രാമൻപിള്ളയുടെ ഓഫീസിലെത്തി കാലും കയ്യും തൊട്ട് വളങ്ങിയാണ് പുറത്തേക്കു പോയത്.ദിലീപിൻ്റെ ആരാധകൾ വീടിനു മുന്നിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
ദീപാ നിഷാദിന്റെ പ്രതികരണം.

വിധി ഇന്ന് വരുമായിരിക്കും. ചിലപ്പോൾ പരാജയപ്പെടുമായിരിക്കും. ചാനലുകൾ നിരന്തരം അയാൾടെ ചിത്രങ്ങളിട്ട് തിരിച്ചുവരവ് ആഘോഷിക്കുമായിരിക്കും.അതൊക്കെ പുച്ഛത്തോടെ തള്ളിക്കളയുന്ന കുറേ മനുഷ്യർ അപ്പോഴും ഇവിടെ ബാക്കിയുണ്ടാകും. അവളുടേത് കേവലം വ്യക്തിപരമായ ഒരു സമരമായിരുന്നില്ല;വരും നൂറ്റാണ്ടുകൾക്ക് സുരക്ഷിതമായി ശ്വാസമെടുക്കാൻ പാകത്തിനുള്ള, കൂടുതൽ പ്രകാശമാനമായ ഒരു കാലത്തിന്റെ നിർമ്മിതിക്കായുള്ള ബലിയർപ്പണമായിരുന്നു
പിന്നോട്ട് ഒരു ചുവടുമില്ലാത്ത, പ്രപഞ്ചത്തെ അമ്പരപ്പിച്ച ആത്മബലത്തിന്റെ അചഞ്ചലമായ നില്പിൽ അവളെന്നേ വിജയിച്ചു കഴിഞ്ഞു!
ജയന്തി സുരേന്ദ്രന്റെ പ്രതികരണം.
ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞിട്ടില്ല. കുറ്റം ചെയ്തു എന്നു പ്രോസിക്യൂഷന് തെളിയിക്കാൻ പറ്റിയില്ല എന്നാണ്. പല കാരണങ്ങൾ കൊണ്ട് അത് സംഭവിക്കാം.സാക്ഷികൾ കൂറ് മാറിയാൽ… ബന്ധപ്പെട്ട രേഖകൾ കിട്ടാതിരുന്നാൽ.കോടതിയിൽ ഹാജരാക്കിയ രേഖകൾ manipulate ചെയ്താൽ… അങ്ങനെ തുടങ്ങി.പലപ്പോഴും കോടതി മാറണം എന്ന് അതിജീവിത അവശ്യപെട്ടപ്പോൾ എന്ത് കൊണ്ടാണ് അനുവദിക്കാതെ പോയത് എന്ന് സാധാരണ ജനങ്ങളുടെ സംശയം വേറെ.കേസിൽ ഇതെല്ലാം ഉണ്ട്.കോടതിയിൽ വിശ്വാസം ഇല്ലെന്ന് ആ പെൺകുട്ടി പല തവണ പറഞ്ഞു.
എന്തായാലും കേരള ജനത ഒരുപാട് പേർ അതിജീവിതക്കു നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്നവരാണ് എന്നാണ് എനിക്ക് തോന്നിയത്.
ദിലീപിന്റെ ആറ്റിട്യൂട് കണ്ടിട്ട് ഇനിയും പണി വരാൻ സാധ്യതയുണ്ടെന്നും.
മുകളിലെ കോടതിയിൽ പ്രതീക്ഷിക്കാം.
അതിജീവിതക്ക് ഒപ്പമാണ് എന്നും.
വിധി പറയാൻ ധൈര്യമില്ലെങ്കിൽ മാന്യമായി രാജിവെക്കണം,ഇങ്ങനെയൊരു വിധി ഇനി ഭൂമിയിൽ ഉണ്ടാവാതിരിക്കട്ടെ’ അഡ്വ സജിതമാധ്യമങ്ങളോട് തുറന്നടിച്ചു.
മുഖചിത്രം ദിലീപ് ഫാൻസ്.
