സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. അഡ്വ ബിന്ദു കൃഷ്ണ.

കുരീപ്പുഴ :സ്ത്രീ ശാക്തീകരണം പറയുന്നവർ അധികാര സ്ഥാനങ്ങൾ വരുമ്പോൾ സ്ത്രീയെ മറന്നുപോകും. ഒരു പാർട്ടിയിൽ മാത്രമല്ല എല്ലാ പാർട്ടികളിലും സാമൂഹ്യ രംഗത്തും ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. പുരുഷനോപ്പം എല്ലാ മേഖലയിലും സ്ത്രീക്കും തുല്യത എന്ന ആശയം വാക്കുകളിൽ മാത്രമായി ഒതുക്കുകയാണ് എല്ലാവരും.

ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹതയുള്ള പലർക്കും ആസ്ഥാനങ്ങൾ നിഷേധിക്കപ്പെടും. സർവീസ് മേഖലയിലായാലും പൊതുമണ്ഡലത്തിലായാലും സ്ഥിതിക്ക് മാറ്റമില്ല. മാറ്റമുണ്ടാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അവർ പറഞ്ഞു. കുരീപ്പുഴ കലാരഞ്ജിനിയുടെ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി വനിതാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. യോഗത്തിൽവനജജോസ്അധ്യക്ഷത വഹിച്ചു. ഐ ജയലക്ഷ്മി, ഗിരിജതുളസി, ബീനബെഞ്ചമിൻ, റിൻസിസ്റ്റെല്ലസ്, മിനിമണി എന്നിവർ സംസാരിച്ചു.കലാരഞ്ജിനിയുടെ 45-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്ത് 15 ന് ആരംഭിച്ച ഓണാഘോഷം പൊതുസമ്മേളനത്തോടെ സമാപിച്ചു.
പൊതുസമ്മേളനം സിനിമ സീരിയൽ ആർട്ടിസ്റ്റ് കെ.പി.എ.സി ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു, പി സി വിഷ്ണുനാഥ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പ്രസി:പി രാജൻ, സെക്ര:കുരീപ്പുഴ മോഹനൻ, അഭിലാഷ് ചിത്രമൂല (ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്) ജോസ് ഡാനിയൽ,കിഷോർ എ.എസ്, എന്നിവർ സംസാരിച്ചു.

ബാലവേദി സമ്മേളനം കവിയും ഗാനരചയിതാവുമായ കുരീപ്പുഴ എ എൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു, സുകേശന്‍ ചൂലിക്കാട്, ഡൊമിനിക്ക്, മാസ്റ്റർ ജോജോ ജോസ്, ആൻ മരിയ, അനീനബെഞ്ചമിൻ, എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെയും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയുംവിവിധ കലാകായിക മത്സര വിജയികളെയും ചടങ്ങിൽ ആദരിച്ചു

ബാലവേദി അവതരിപ്പിച്ച ആഷാഢം (നൃത്ത സന്ധ്യ),വനിതാ വേദിയുടെ തിരുവാതിര, ശ്രാവണം 2025 എന്നിവ ഏവരുടെയും മനം കവർന്ന നൃത്ത പരിപാടികളായിരുന്നു.

പുരുഷന്മാരുടെ വാശിയേറിയ വടംവലി മത്സരത്തിൽ 33,333 രൂപക്യാഷ് അവാർഡും ട്രോഫിയും വെമ്പായം ഹെർക്കുലീസ് നേടി.

സ്ത്രീകളുടെ വാശിയേറിയ വടംവലി മത്സരത്തിൽ 11,111 രൂപ ക്യാഷ് അവാർഡും ട്രോഫിയും ഗിരിജ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഫ്ലവേഴ്സ് കുരീപ്പുഴ നേടി.

ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷൻ.
നാം നീരാവിൽ അവതരിപ്പിച്ച പി ജെ ഉണ്ണികൃഷ്ണന്റെ ഏകപാത്ര നാടകം “കാണ്മാനില്ല” എന്നീ നടകങ്ങൾ അന്യംനിന്നു പോകുന്ന നാടക കലക്ക് പുത്തനുണർവ്വ് നൽകി .