ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്.സജി ചെറിയാൻ.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മന്ത്രി സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ടെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ.ഒരു മാധ്യമത്തിൻ്റെ വർത്തമാനം പരിപാടിയിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ സിനിമാ നയം സർക്കാർ രൂപവത്കരിച്ചു. ഷൂട്ടിംങ് സെറ്റുകളിൽ സേവന വേതന വ്യവസ്ഥ നടപ്പാക്കൽ, സ്ത്രീകളുടെ സുരക്ഷ എന്നീ കാര്യങ്ങൾക്ക്് മുൻഗണന നൽകിയാണ് സിനിമാ നയം രൂപവത്കരിച്ചത്. ഇത് ഒരുമാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് അത് തയ്യാറാക്കിയ ഹേമാകമ്മിറ്റി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവും നിലനിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ല. എന്നാൽ ഹൈക്കോടതിയിൽ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിച്ചിട്ടുണ്ട്”- സജി ചെറിയാൻ വ്യക്തമാക്കി.