‘വിവാഹം തകർന്നത് കാവ്യ കാരണമല്ല, മകളെ ഓർത്താണ് മിണ്ടാതിരിക്കുന്നത്, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നു” ”ഇനി അയാള്‍ പ്രതിയല്ല! അയാളെ കുറ്റവാളി എന്ന് വിളിക്കാൻ ഇനി നമുക്ക് അർഹതയില്ല. അതിന് മേല്‍ക്കോടതി മറിച്ച് വിധിക്കണം. ഇതുവരെ അയാള്‍ ചവുട്ടി നിന്നിരുന്നത് കുറ്റവാളിയുടെ മുള്‍ത്തറയിലായിരുന്നു. ഇനി അയാള്‍ നടക്കുക നെഞ്ചുവിരിച്ചായിരിക്കും. ഇന്നലെവരെ തന്നെ കടിച്ചുകീറിയ മാധ്യമങ്ങളുടെ മുഖത്തേക്ക് അയാള്‍ പരിഹാസച്ചിരി ചിരിക്കും. അതാണ് കാലം , അതാണ് നിയമം . നമുക്കത് അംഗീകരിച്ചേ പറ്റൂ.നമ്മുടെ ഉള്ളിലെ ധാരണകള്‍ മറ്റു പലതും ആയിരിക്കാം. നാം ചൂണ്ടിക്കാട്ടുന്ന, ചൂണ്ടിക്കാട്ടിയിരുന്ന സംശയങ്ങള്‍ / തെളിവുകള്‍ ബഹുമാനപ്പെട്ട നീതിപീഠത്തിനു മുന്നില്‍ നിഷ്പ്രഭമായിരിക്കുന്നു. നമ്മള്‍ കരുതിയതും നമ്മള്‍ ഉറച്ചു വിശ്വസിച്ചതും ആണ് സത്യം എന്ന് വിളിച്ചുപറയാൻ ഇനി നമുക്ക് അർഹതയില്ല.
അയാള്‍ ധിക്കാരിയായിരുന്നു. തിലകനെയും തുളസിദാസിനെയും ഒക്കെ അയാള്‍ വേദനിപ്പിച്ചു. മലയാള സിനിമയെ അയാള്‍ തൻ്റെ കാല്‍ക്കീഴില്‍ ചവുട്ടി ഞെരിച്ചു. പലപ്പോഴും അയാള്‍ പകപോക്കി. സിനിമയില്‍ ആര് ,എന്ത് എന്നൊക്കെ തീരുമാനങ്ങള്‍ എടുത്ത കാലഘട്ടത്തില്‍ അയാള്‍ അഹങ്കരിച്ചിരിക്കണം. അതിനുള്ള ശിക്ഷ കാലവും ദൈവവും അയാള്‍ക്ക് നല്‍കി.”നടിയുടെ അമ്മയും വരനും കൊടുത്ത മൊഴിയില്‍ അക്കാര്യമില്ല, ദിലീപിനെ പ്രതിയാക്കാൻ ബി സന്ധ്യയുടെ ഗൂഢാലോചന” നിയമ യുദ്ധം തുടർന്നാല്‍ എല്ലാം ഒടുവില്‍ തീരുമാനിക്കുക ബഹുമാനപ്പെട്ട സുപ്രീംകോടതി ആയിരിക്കും. പിന്നെ ഈശ്വരനും. അതിന് ഇനിയും വർഷങ്ങള്‍ എടുക്കും. അതുവരെ അയാള്‍ അഭിനയിക്കണ്ട എന്നു പറയാൻ നമുക്ക് അവകാശമില്ല.
മറു ന്യായങ്ങള്‍ പറഞ്ഞ് നമുക്ക് വേണമെങ്കില്‍ ഇനിയും അയാളെ ബഹിഷ്കരിക്കാം. എട്ടുവർഷം നമ്മളും അയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കി. ഞാനും തീയ്യേറ്ററില്‍ പോയി അയാളുടെ സിനിമ കണ്ടില്ല. അടുത്ത കോടതി വിധി വരുന്നതുവരെ ഇനി അയാളെ ബഹിഷ്കരിക്കുന്നതില്‍ അർത്ഥമുണ്ടോ എന്നത് നമ്മുടെ ധാർമികതയുടെ പ്രശ്നമാണ് എന്ന് പറയുകയാണെങ്കില്‍ നമ്മള്‍ നിയമത്തിനതീതരാണ് എന്നും പറയേണ്ടിവരും.നിയമം അംഗീകരിച്ച തെളിവുകളെ, തെളിവുകളുടെ അഭാവത്തെ നമ്മള്‍ അംഗീകരിക്കുന്നില്ല എന്നു വരും. എന്തൊക്കെയായാലും അയാള്‍ നമ്മുടെ അശാന്ത മനസ്സുകളെ പലപ്പോഴും കുടുകുടെ ചിരിപ്പിച്ചവനാണ്. നന്നായി അഭിനയിക്കാൻ അറിയുന്നവനാണ്. നിയമം മറിച്ച് തീരുമാനിക്കുന്നവരെ നിയമത്തെ ബഹുമാനിക്കാനാണ് എനിക്കിഷ്ടം. അതിജീവിതയെ സംബന്ധിച്ച്, ആദ്യ ആറ് പ്രതികളെ നിയമം തെറ്റുകാരായി കണ്ടെത്തിയിരിക്കുന്നു എന്നത് ആശ്വാസകരം തന്നെയാണ് .
അവർ അനുഭവിച്ച മാനസിക വ്യഥയും ട്രോമയും അവർക്ക് മാത്രമേ അറിയൂ. നമുക്ക് പുറമേ നിന്ന് അതിൻറെ തീവ്രത വെറുതെ അളക്കാം എന്ന് മാത്രം.അവരുടെ നിയമ പോരാട്ടം അവർ ആഗ്രഹിക്കുന്നുവെങ്കില്‍ തുടരട്ടെ. അത് അവരുടെ അവകാശമാണ്. അതിലെ ശരി തെറ്റുകള്‍ സമൂഹവും മാധ്യമങ്ങളും ഇനി ചികഞ്ഞിട്ട് കാര്യമില്ല. സത്യം അവരുടെ ഭാഗത്താണെങ്കില്‍ അത് ഇനിയും വിജയിക്കട്ടെ. പിന്നെ നമുക്ക് അയാളെ ബഹിഷ്കരിക്കേണ്ടി വരില്ല. കാരണം അവിടെ ബഹുമാനപ്പെട്ട സുപ്രീംകോടതി എന്താണ് വേണ്ടതെന്ന് വിധിച്ചു കൊള്ളും. അതുവരെ നമുക്ക് അയാളെ വെറുതെ വിടാം.പഴയ ‘വാണ കാല’ത്തിലേക്ക് തിരിച്ചു പോകാൻ ഇനി അയാള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ‘വീണ കാലം’ മറക്കാതിരുന്നാല്‍ അയാള്‍ക്ക് നല്ലത്.
മലയാള സിനിമാലോകം മാറിക്കഴിഞ്ഞിരിക്കുന്നു. പ്രതികാരങ്ങള്‍ക്ക് പിന്നാലെ പോകുന്നത് മണ്ടത്തരമാണെന്ന് മനസ്സിലാക്കിയാല്‍ അതും അയാള്‍ക്ക് നല്ലത്. എളിമ, വിനയം, കരുതല്‍, സഹാനുഭൂതി ഇതൊക്കെ അയാള്‍ കൂടുതല്‍ കാട്ടേണ്ട കാലമാണ് ഇനി വരുന്നത്. അതില്‍ വിജയിച്ചാല്‍, അയാള്‍ക്ക് മലയാള സിനിമയില്‍ ഇനിയും ശോഭിക്കാൻ കഴിയും. അല്ലെങ്കില്‍ അയാള്‍ ഉയരില്ല.കേരളത്തിലെ നല്ലൊരു ഭാഗം സ്ത്രീകളുടെ മനസ്സ് ഈ വിധിയെ എങ്ങനെ സ്വീകരിക്കും എന്നതല്ല, അയാളെ ഇനി എങ്ങനെ സ്വീകരിക്കും എന്നതാണ് ഇവിടെ പ്രധാനം. അത് കണ്ടറിയേണ്ടിയിരിക്കുന്നു. പുറമേ നിന്നാർക്കും സ്വാധീനിക്കാൻ കഴിയുന്നതല്ല ആ ‘സ്ത്രീ മനസ്സ്’!! അതിന്റെ ശക്തി വരും നാളുകളില്‍ കണ്ടറിയാം”.
