കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ.

തിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ അദ്ഭുതങ്ങൾ നടത്തുമെന്നും അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും തുറക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലും എൻ.ഡി.എയുടെ ഡബിൾ എൻജിൻ സർക്കാർ വരും. പാർട്ടി ആവശ്യപ്പെട്ടാൽ മണ്ഡലം നോൽക്കാതെ മത്സരിക്കും. കേരളത്തിൽ വർഗീയധ്രുവീകരിരണം നടത്താനാണ് സി.പി.എം ശ്രമിക്കുന്നത്. വികസനത്തിൽ കേന്ദ്രത്തിന്റെയത്ര വേഗം സംസ്ഥാനത്തിനില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.