ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളിയിലെ സ്വർണം ഉരുക്കിയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഉരുക്കിയ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റി പ്പോർട്ടിലാണ് കണ്ടെത്തൽ.ദേവസ്വം വിജിലൻസ് എസ്‌പി നേരിട്ട് ഹാജരായാണ് റിപ്പോർട്ട് നൽകിയത്.മറ്റാരും കാണാതെ മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്.മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും കളത്തിലെ വില്ലന്മാർ
സ്മാർട്ട് ക്രിയേഷൻസുമായി ചേർന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത്. വിഷയത്തിൽ പ്രതികരിക്കാൻ ഇല്ലെന്ന് സ്മാർട്ട് ക്രിയേഷൻസ് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാൻ താല്പര്യമില്ലെന്ന് സ്മാർട്ട് ക്രിയേഷൻസ് വൈസ് പ്രസിഡൻ്റ് മുരളി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ ദേവസ്വം ജീവനക്കാർക്ക് പങ്കെന്ന വിവരവും പുറത്ത് വന്നു.ദേവസ്വം ബോർഡിൻ്റെ ഉത്തരവില്ലാതെയാണ് ദ്വാരപാലക ശില്പങ്ങൾ കടത്തിയത്. പൂർണ്ണമായും ഉദ്യോഗസ്ഥരുടെ അറിവോടേയും തീരുമാനങ്ങളുടേയും അടിസ്ഥാനത്തിൽ പോയത് എന്നത് കൃത്യമായ ഉദ്യോഗസ്ഥ വീഴ്ചയെന്നും കൂടുതൽ ഉദ്യോഗസ്ഥർ ഇനിയും കുരുങ്ങുമെന്നും വരും നാളുകളിൽ അറിയാം.ദേവസ്വം ബോർഡ് യോഗം കൂടി തീരുമാനിക്കാതെയാണ് ഇതൊക്കെ പുറത്തുപോയത്. ദേവസ്വം സെക്രട്ടറിക്കാണ് വീഴ്ചയുടെ മുഖ്യപങ്കും.സംസ്ഥാന സർക്കാരിനോ ദേവസ്വം ബോർഡിനോ ഈ കാര്യത്തിൽ യാതൊരു പങ്കുമില്ലെന്ന വ്യക്തതയാണ് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോടതി സ്വയം നിയമിച്ചവർ തന്നെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.ആറാഴ്ചയ്ക്ക് ശേഷം വരുന്ന റിപ്പോർട്ട് വരുമ്പോൾ അറിയാം.സംഗതി കീഴ്മേൽ മറിയും ദേവസ്വം ബോർഡും സർക്കാരും ഇതിൽ കുറ്റക്കാരാകില്ല. പിന്നെയാരാകും കുറ്റക്കാർ. എന്നത് കാത്തിരുന്നു കാണാം.1950 ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്രൂപീകരിച്ചത്. അന്ന് ഭരണം നടത്തിയിരുന്ന രാജക്കന്മാരായിരുന്നു അതിൻ്റെ പിന്നിൽ പ്രവർത്തിച്ചത്. 1956 ലാണ് സർക്കാർ നിലവിൽ വന്നത്. ദേവസ്വം ബോർഡ് രൂപീകരിച്ചപ്പോൾ തയ്യാറാക്കിയ നിയമങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം.സെപ്തംബർ 17 ന് വിവാദം സൃഷ്ടിച്ചത് അതിന് ശേഷം നടക്കുന്ന അയ്യപ്പ സംഗമത്തിന് പോറൽ വരുത്താൻ ആരോ കരുതിക്കൂട്ടി ചമ്മച്ച പ്രവർത്തി അവർക്ക് തന്നെ ഉപദ്രവമായി മാറി..