ശബരിമല സ്വർണ്ണ കൊള്ള എല്ലാകുറ്റവാളികളേയും രംഗത്ത് കൊണ്ടു വരണംകോൺഗ്രസ് പ്രക്ഷോഭംതിരുവനന്തപുരത്ത് തുടക്കമായി.
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളയുടെതെളിവുകൾ ഇനിയും വരും. അമ്പലങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളെ ഏൽപ്പിക്കണം.വിശ്വാസികളെ അകറ്റി അവിശ്വാസികളെ തിരികി കയറ്റുകയാണ്.മുഖ്യമന്ത്രി ഇതിനെല്ലാം ഉത്തരം പറയണം. എല്ലാ വിശ്വാസങ്ങൾ ആചാരങ്ങൾ നിലനിർത്താൻ ഞങ്ങൾ ഉണ്ടാകും. ഒരു വിശ്വാസത്തെ തൊട്ടാൽ മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും തൊടും. നരേന്ദ്ര മോഡി കേന്ദ്രത്തിൻ കാട്ടുന്നതും കേരളത്തിൽ മുഖ്യമന്ത്രി കാട്ടുന്നതും ശരിയല്ല എന്ന് ഞാൻ പറയുന്നു. ബി ജെ പിക്ക് വോട്ടു കിട്ടാൻ വേണ്ടി നടത്തുന്ന വിശ്വാസം മാത്രമാണ് അവർ നടത്തുന്നതെന്നും കോൺഗ്രസ് അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ഞങ്ങൾ അങ്ങനെയല്ല എന്നു കൂടി ഈ അവസരത്തിൽ ഞാൻ പറയുന്നു.പി സി വിഷ്ണുനാഥ് എംഎൽഎ സ്വാഗതം പറഞ്ഞു യോഗത്തിൽ കെ.പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്. കെ മുരളീധരൻ, എം എം ഹസൻ, പി അനിൽകുമാർ, നെയ്യാറ്റിൻകര സനൽഎന്നിവർ സംസാരിച്ചു.
