സി പി ഐ സംസ്ഥാന സമ്മേളനം ചില മാധ്യമങ്ങൾ പറയുന്ന പോലെയായിരുന്നില്ല.

സി പി ഐ സംസ്ഥാന സമ്മേളനം 2025 ആഗസ്റ്റ് 12 ന് അവസാനിക്കുമ്പോൾ സംസ്ഥാനത്ത് കരുത്തുള്ളതും ചിട്ടയുള്ളതുമായ പാർട്ടിയാണെന്ന് വീണ്ടും തെളിയിച്ചു. ചില മാധ്യമങ്ങൾ തയ്യാറാക്കിയ അജണ്ടയിൽ സാധാരണ പാർട്ടി അനുഭാവികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത്തരം മാധ്യമങ്ങളുടെ ചിന്തകളും പ്രവർത്തികളും തെറ്റായിരുന്നു എന്ന് സമ്മേളനം തെളിയിച്ചു.സമ്മേളത്തിലും തിരഞ്ഞെടുപ്പ് നടക്കുമ്പോഴും എന്തോ സംഭവിക്കുമെന്നു കരുതിയവർക്ക് ഒന്നും സംഭവിക്കാത്തതിൽ ആശങ്കയുണ്ടായി. എന്നിട്ടും അവിടെ നിന്ന വരെ വാർത്ത ചേരിയിൽ ചേർക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും അതിലൊന്നും ആരും വീണില്ലെന്നതും പാർട്ടിയുടെ കരുത്ത് തന്നെയെന്ന് തെളിയിച്ചു. ആളില്ലാ പാർട്ടിയെന്ന് പലരും പറയുന്നിടത്തു നിന്നും ആളുള്ള പാർട്ടിയാണെന്നും ആലപ്പുഴ കടലോരത്ത് നിറഞ്ഞ സദസ്സ് മറുപടി നൽകി. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും വരും നാളുകളിൽ ജനങ്ങളുടെ മുന്നിൽ സി.പി ഐ എന്ന പ്രസ്ഥാനത്തിൻ്റെ ശൈലിയും പ്രവർത്തനവും ജനങ്ങളുടെ കൂടെയാണെന്ന് വീണ്ടും തെളിയിക്കാൻ കഴിയട്ടെ.