തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. സഭയിൽ എത്തിയാൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാനും സമയം അനുവദിക്കില്ല.സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. എന്നാൽ, എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ലാത്തതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്കുള്ളത്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് രാഹൂലിൻ്റെ വിഷയം നേതാക്കൾക്ക് ഉള്ളിൽ കത്തിക്കയറുകയാണ്. എന്നിരുന്നാലും ഈ വിഷയം പുറത്ത് പറയുന്നതിന് പലരും തയ്യാറാകുന്നില്ല.പെൺകുട്ടികളെ പീഡിപ്പിച്ചതടക്കം വലിയ മാധ്യമ വാർത്തയായ സാഹചര്യത്തിൽ പുറത്തുവരാതെ സൈബർ ഇടങ്ങൾക്ക് നേതൃത്വം നൽകലാണ് രാഹുലിൻ്റെ ജോലി.എന്നാൽ രാഹുൽ നിയമസഭയിൽ എത്തിയാൽ ഭരണകക്ഷി അംഗങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നതും പൊതു സമൂഹo ഉറ്റുനോക്കുകയാണ്.തിങ്കളാഴിച്ച സഭയിൽ ഇരു ചേരികളും വാക്പോരിലാകും തുടക്കവും ഒടുക്കവും.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരുന്നതിനോട് എതിർപ്പ് അറിയിച്ച് കോൺഗ്രസ് നേതാക്കൾ.
