കുറുമാത്തൂർ പന്നിയൂരില്‍ വന്‍ കവര്‍ച്ച നടത്തിയ കേസ്സിൽ ബന്ധു അറസ്റ്റിൽ

തളിപ്പറമ്പ: പതിമൂന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവർന്ന കേസ്സിൽ പന്നിയൂർ പടയം കുന്നിലെ ചപ്പൻ്റെകത്ത്
ബി എം
സുബിറിനെയാണ് (42) തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത് .
പന്നിയൂര്‍ പള്ളിവയലിലെ പന്നിയൂര്‍
എ എല്‍ പി സ്‌ക്കൂളിന് സമീപത്തെ ചപ്പന്റകത്ത് വീട്ടില്‍ റഷീദയുടെ(50)വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്കാണ് കവര്‍ച്ച നടത്തിയത് .
ബെഡ്‌റുമിലെ അലമാരയില്‍ നിന്നും 3.5 പവനും, 4.5 പവനും, 2 പവന്റെ വളയും, ഒരു പവന്റെ കൈ ചെയിനും, അര പവന്‍ മോതിരവും, അര പവന്റെ രണ്ട് ജോഡി കമ്മലുകളുമാണ് കവർച്ച നടത്തിയത് .
2000 രൂപയും
മറ്റൊരു റൂമിലെ അലമാരയില്‍ സൂക്ഷിച്ച 25,000 രൂപയും കവർന്നു.
റഷീദയുടെ സഹോദരി ഭർത്താവാണ്
സുബിർ.
റഷീദയുടെ ഭർത്താവ് ബി മുസ്തഫ സ്ട്രോക്ക് ബാധിതനായി കിടപ്പിലാണ് .
കവർച്ച നടന്ന വീടുമായി അടുത്തിടപഴകുന്നയാളാണ് അറസ്റ്റിലായ സുബിർ.
കിടപ്പിലായ മുസ്തഫയെ പരിചരിക്കാനും മറ്റുമായി പലപ്പോഴും ഇയാൾ വീട്ടിലെത്താറുണ്ട്. വീട്ടുകാരുമായി ഏറെ അടുപ്പമുള്ള ഇയാളെ കുറിച്ച് വീട്ടുകാർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. പോലിസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് സുബിർ കുടുങ്ങിയത്.
കവർച്ചക്ക് ശേഷം സ്വർണ്ണം വിറ്റ് കിട്ടിയ പണം ബേങ്കിൽ നിക്ഷേപിക്കാൻ എത്തിയതായുള്ള തെളിവാണ് പ്രതി പോലിസ് പിടിയിലാകാൻ കാരണമായത്.
തേപ്പ് പണിയെടുത്ത് വരികയാണ് സുബിർ. ഉത്സവ സ്ഥലങ്ങളിൽ എത്തി പണം വെച്ചുള്ള കുലുക്കികുത്തിൽ ഏർപ്പെടാറുണ്ട് സുബിർ. ഇതേ തുടർന്ന് വൻ സാമ്പത്തിക ബാധ്യതയിലാണ് പ്രതി .
തളിപ്പറമ്പ്
ഡി വൈ എസ് പി : കെ ഇ പ്രേമചന്ദ്രൻ്റെ നിർദ്ദേശപ്രകാരം പോലിസ് ഇൻസ്പെക്ടർ പി ബാബുമോൻ്റ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ തളിപ്പറമ്പ് ഗ്രേഡ്
എസ് ഐ: ജെയ്മോൻ ജോർജ് ആണ് പ്രതിയെ അറസ്റ് ചെയ്തത്.
പ്രിൻസിപ്പൽ
എസ് ഐ : ദിനേശൻ കൊതേരി , പ്രോബഷൻ എസ് ഐ : ഹസ്ബർ ബാബു,
എ എസ് ഐ : ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ വിജേഷ്, ‘ കുറുമാത്തൂർ, സിവിൽ പോലിസ് ഓഫീസർ
എം സവിത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കവർച്ചക്ക് പിന്നിൽ
പ്രൊഫഷണൽ സംഘമല്ലായെന്ന് പോലിസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു .

രാജൻ തളിപ്പറമ്പ