തൃശൂർ:പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ തൃശ്ശൂർ ജില്ലാ സമ്മേളനംആവശ്യപ്പെട്ടു.മെഡിസിപ്പ് ആനൂല്യങ്ങൾ ക്യാഷ് ലെസ്സ് ആയി സ്റ്റേറ്റ് ഇൻഷുറൻസ് വകുപ്പു വഴി നടപ്പാക്കുക.ക്ഷാമാശ്വാസ കുടിശിക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.രണ്ടു ദിവസങ്ങളിലായി തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന സമ്മേളനംസി.പി ഐ ജില്ലാ അസി. സെക്രട്ടറിഇ.എം സതിശൻ ഉദ്ഘാടനംചെയ്തു. ബെന്നി പോൾ മാഞ്ഞൂരാൻ സ്മാരക സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കർമ്മ ശ്രേഷ്ഠ അവാർഡിന് അർഹനായ സി എൽ സൈമൺ മാസ്റ്റർക്ക്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് പുരസ്ക്കാരം നൽകി.
ജില്ലാ പ്രസിഡണ്ട് പി.കെ. ശ്രീരാജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് സുകേശന്‍ ചൂലിക്കാട് സംഘടനാ രേഖയും ജില്ലാ സെക്രട്ടറി കെ സി തമ്പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി കൃഷ്ണ പ്രകാശ് വരവു – ചിലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പി കെ ശ്രീ രാജകുമാർ പ്രസിഡണ്ട് കെ.സി. തമ്പി സെക്രട്ടറി, കെ.എസ് ഭരത് രാജൻ മാസ്റ്റർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
