സഊദിയിലെത്തിയ കോൺഗ്രസ് നേതാവും MP യുമായ ബെന്നി ബെഹന്നാൻ ദമാം എയർപോർട്ടിൽ കുടുങ്ങി, മണിക്കൂറുകൾ ശ്രമിച്ചിട്ടും പുറത്തിറങ്ങാനായില്ലഡിപ്ലോമാറ്റിക് പാസ്സ്പോർട്ടിൽ ആണ് ബെന്നി ബഹന്നാൻ ദമാമിൽ എത്തിയത്.ഇന്നലെഉച്ചയോടെയാണ് കിഴക്കൻ സഊദിയിലെ ദമാമിൽ തൃശൂർ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനായി ദമാം രാജ്യാന്തര വിമാനതാവളത്തിൽ ബെന്നി ബെഹനാൻ വിമാനം ഇറങ്ങിയത്.എം പിയായ ബഹന്നാൻ ഡിപ്ലോമാറ്റിക് ആണ് വന്നതെങ്കിലും യാത്രക്ക് ആവശ്യമായ വിസാ നടപടിക്രമങ്ങൾ പാലിക്കാത്തതാണ് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉടമകൾ സഊദിയിൽ വരുന്നത് സംബന്ധിച്ച് നേരത്തെ അറിയിക്കണം എന്നതാണ് ചട്ടം. എന്നാൽ ബെന്നി ബഹന്നാൻ സഊദി അധികൃതരെ കൃത്യമായി അറിയിക്കാത്തതാണ് പുറത്തിറങ്ങുന്നതിൽ നിന്ന് എമിഗ്രേഷൻ വിലക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം.
സൗദിയിൽ കുടുങ്ങി കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ദി
