എറണാകുളം:കല്ലൂർക്കാട് പോലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് വൈകിട്ട് 4.30 ഓടെ ആണ് സംഭവം. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ ചികിത്സയിൽ ആണ്. ഇയാളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം.
