സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി .

തിരുവനന്തപുരം: ലോകവയോജന പീഡന വിരുദ്ധ ബോധവല്ക്കരണ ദിനത്തിൻ്റെ ഭാഗമായി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി . ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന സംഗമം ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്ത വയോജന പീഡന വിരുദ്ധ ബോധവല്ക്കരണ ദിനാചരണത്തിൻ്റെ ഭാഗമായി സംഗമത്തിൽ പങ്കെടുത്തവർ പ്രതിജ്ഞ ചൊല്ലി. പി.വിജയമ്മ , കെ.എൽ. സുധാകരൻ, ജീ .സുരേന്ദ്രൻ പിള്ള, എ.എം. ദേവദത്തൻ, ടി.എസ്. ഗോപാൽ, കരമന ചന്ദ്രൻ, മുത്താന സുധാകരൻ, ബി.ഇന്ദിരാദേവി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *