തിരുവനന്തപുരം:ക്ഷാമബത്ത അവകാശമല്ലെന്ന നിലപാടിൽ നിന്ന് ഇടതുപക്ഷ സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നിലപാടല്ല ഉദ്യോഗസ്ഥർ കോടതിയില്‍ പറഞ്ഞതെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ സന്നദ്ധമാകണം . കേന്ദ്രത്തിന്റെ സാമ്പത്തികഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്ന കാര്യത്തിൽ തർക്കമില്ല. അതിനെതിരെ കൂട്ടായ പ്രതിഷേധം നടക്കുന്ന കാലയളവിൽ ഇടതുപക്ഷത്തിന് വിരുദ്ധമായ നിലപാട് സർക്കാർ ഭാഗത്തുനിന്നുണ്ടാകുന്നത് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ വിശദീകരണം ഉണ്ടാകണമെന്ന് പെൻഷനേഴ്സ് കൗൺസിൽ പ്രസിഡൻ്റ് സുകേശൻ ചൂലിക്കാടും ജനറൽ സെക്രട്ടറി എൻ.ശ്രീകുമാറും പറഞ്ഞു. ആവശ്യപ്പെട്ടു.
ക്ഷാമബത്ത അവകാശമല്ലന്ന നിലപാട് തള്ളിക്കളയണം: സർവീസ് പെൻഷനേഴ്സ് കൗൺസിൽ.
