കൊച്ചി: കേരള തീരത്തിന് സമീപം നാൽപ്പത് നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹായ് 503 കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ ബുധൻ വരെ എറണാകുളം ജില്ലയിലെ തെക്ക് ഭാഗത്തും ആലപ്പുഴ, കൊല്ലം തീരങ്ങളിലും അടിയാൻ സാധ്യതയെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.കണ്ടെയ്നറുകൾ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്‌തുവും കടൽ തീരത്ത് കണ്ടാൽ സ്‌പർശിക്കാൻ ശ്രമിക്കരുത് എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കളിൽ നിന്നും 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക. ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കപ്പൽ നിലവിൽ കരയിൽനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്ത് ഉൾക്കടലിലാണുള്ളത്. കപ്പൽ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജൂൺ ഒമ്പതിനായിരുന്നു കണ്ണൂർ അഴിക്കൽ തീരത്തു നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയായി കപ്പലിന് തീ പിടിച്ചത്. പിന്നീട് കേരള തീരത്തേക്ക് ഒഴുകി നീങ്ങിയ കപ്പലിനെ പുറം കടലിലേക്ക് വലിച്ച് നീക്കിയിരുന്നു. ഇത്തരം പ്രതിസന്ധികളിൽ പാവപ്പെട്ട മൽസ്യ തൊഴിലാളികൾ (പരമ്പരാഗത ) ജീവിതം പട്ടിണിയിലാകും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ സഹായം ചെയ്യണം എന്ന് മൽസ്യ തൊഴിലാളികളുടെ ആവശ്യം.
“തീപിടിച്ച കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ എറണാകുളം, കൊല്ലം ആലപ്പുഴ തീരങ്ങളിൽ അടിയാൻ സാധ്യത”
