നിലമ്പൂരിൽ തീ പാറുന്ന പോരാട്ടമാണ് നടക്കുന്നത്. എം സ്വരാജും കൃത്യതയുടെ രാഷ്ട്രീയം പറയുമ്പോൾ അൻവറുടെ രാഷ്ട്രീയം പിണറായിസത്തിൻ്റെ എതിർപ്പെങ്കിൽ ആര്യാടൻ ഷൗക്കത്ത് വർഗീയതയെ ഒപ്പം കൂട്ടാനാണ് ശ്രമം. മറ്റെല്ലാ സ്ഥാനാർത്ഥികളും മണ്ഡലത്തിൽ അപ്രസക്തമാണ്.. പി.വി അൻവർ യൂ ഡി എഫിലേയും എൽ ഡി എഫിലേയും വോട്ട് പ്രതീക്ഷിക്കുമ്പോൾ ഇരുപതു ശതമാനം വോട്ട് നേടാൻ അദ്ദേഹത്തിന് കഴിയും. ചെറിയകക്ഷികൾ പിടിക്കുന്ന വോട്ടാണ് സ്ഥാനാർത്ഥികളുടെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്. ആരു ജയിച്ചാലും ഭൂരിപക്ഷം വളരെ കുറവു തന്നെയാകും. മുസ്ലീം ലീഗിൻ്റെ വോട്ട് ഇവിടെ നിർണ്ണായകമാണ്. അത് യൂഡിഎഫിൻ്റെ പെട്ടിയിലും അൻവറിന്റെ പെട്ടിയിലും വീണാൽ എം സ്വരാജിൻ്റെ ജയം ഉറപ്പാണ്.ചെറുകക്ഷികൾ അവരുടെ വോട്ട് മറിച്ച് നൽകിയാൽ എം സ്വരാജിൻ്റെവിജയം അത്ര എളുപ്പമല്ല.വർഗ്ഗീയതയ്ക്കെതിരിയെള്ളു സ്ഥാനാർത്ഥിയായി എം സ്വരാജ്. ഫലം കാത്തിരിക്കുമ്പോൾ മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയുമെങ്കിൽ എം സ്വരാജ് വിജയിക്കണം. വർഗീയ കാർഡിളക്കി സ്ഥാനാർത്ഥി വിജയം നേടാൻ ആർക്കും ആകും എന്ന് തെളിയിക്കുന്ന ഒരു തിരഞ്ഞെടുപ്പാകരുത് നിലമ്പൂർ തിരഞ്ഞെടുപ്പ്.സംസ്ഥാനത്ത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സ്വരാജ് വിജയിക്കട്ടെ.
സംസ്ഥാനത്ത് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ട്ടാകട്ടെ സ്ഥാനാർത്ഥികളുടെ വിജയം.
