വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി.

തിരുവനന്തപുരം:സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.സർക്കാർ നൽകിയ പേരുകൾപ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻപ്രൊഫ. ഡോ. എ പ്രവീൺ, ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരംപ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവിൽ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം.ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം.