രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി.

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്ന് യുവ നടി.ഇത്തരം ഒരു അറിയിപ്പ് അന്വേഷണ സംഘത്തിന് പൊല്ലാപ്പായി. യുവനടിയുടെ മൊഴിയും സ്ക്രീൻ ഷോട്ടും വച്ച് കേസുകൾ എടുക്കാമെങ്കിലും പരാതിക്കാരിക്ക് പരാതി ഇല്ലെന്ന് വന്നാൽ കോടതിയിൽ ചിലപ്പോൾ കേസിന് ഗുണകരമല്ലാത്ത തിരിച്ചടി ഉണ്ടായേക്കാം എന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. അതേസമയം തന്നെ മണ്ഡലത്തിൽ കൂടുതൽ ഇടപെടാനുള്ള തയ്യാറെടുപ്പിലാണ് രാഹൂൽ.ഇത് ബിജെപി , ഡിവൈ എഫ് ഐ യും സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ എന്തും സംഭവിക്കാം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ തൻ്റെ മണ്ഡലത്തിലെ വിവിധ കാര്യങ്ങളെ സംബന്ധിച്ച് എം എൽ എ എന്ന നിലയിൽ മന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്നറിയുന്നു.