രാമേശ്വരത്തേക്ക് ഇനി എല്ലാ ദിവസവും ട്രെയിൻ യാത്ര, ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം • തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി. ട്രെയിൻ രാമേശ്വരം സർവീസ് ഇന്ന് ആരംഭിക്കും. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.അമൃത രാമേശ്വരത്തേക്കു നീട്ടണമെന്ന ഏറെനാളായുള്ള ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായത്. മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥ പുരം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.ഭക്തർക്കും ടൂറിസ്റ്റുകൾക്കും അമൃതാ ട്രെയിൻ യാത്ര കൂടുതൽ ഉപകാരപ്രദമാകും. മലയാളികൾ എന്നും യാത്രയോട് ഇഷ്ടം ഉള്ളവരാണ്. അതുകൊണ്ടുതന്നെ കടൽ വഴി യാത്ര ആസ്വാദകരവും ആനന്തകരവും ആകും.