തിരുവനന്തപുരം: കനത്ത മഴയെിൽ നദീതീരങ്ങളിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും വിവിധനദീതീരങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് നൽകി. മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദീതീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർകോട് ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), കണ്ണൂർ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോന്ദ്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.